കള്ളനോട്ട് ബിജെപി നേതാവ് നല്‍കിയത് അവര്‍ക്ക്...എല്ലാം വ്യക്തമാവുന്നു!! സഹോദരനും പ്രതി

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: കള്ളനോട്ട് അടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി നേതാവ് രാകേഷ് ഏഴാച്ചേരിയുടെ സഹോദരന്‍ രാജീവിനെയും കേസില്‍ പ്രതി ചേര്‍ത്തു. രാകേഷും രാജീവും ചേര്‍ന്ന് കള്ളനോട്ട് കബളിപ്പിച്ചത് തീരദേശ മേഖലയിലുള്ള സാധാരണക്കാരെയാണ് കബളിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം ഒളിവില്‍പ്പോയ രാജീവ് കന്യാകുമാരി വഴി തമിഴ്‌നാട്ടിലേക്കു കടന്നതായി സംശയിക്കുന്നുണ്ട്.

Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

ബിജെപി നേതാവിന്‍റെ കള്ളനോട്ടടി...ലക്ഷ്യം? ഉപയോഗിച്ചത്....എല്ലാം പുറത്തുവരണം

1

വ്യാഴാഴ്ചയാണ് കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം കിഴക്കന്‍ മേഖല പ്രസിഡന്റായ രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും മെഷീനും പിടിച്ചെടുത്തത്. രാകേഷിനെ ചോദ്യം ചെയ്തതോടെയാണ് സഹോദരന്‍ രാജീവിനും സംഭവത്തില്‍ പങ്കുള്ളതായി തെളിഞ്ഞത്. ഇരുവരും ചേര്‍ന്നാണ് നോട്ട് അടിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മതിലകത്തെ പെട്രോള്‍ പമ്പില്‍ രാജീവ് 2000 രൂപയുടെ കള്ളനോട്ട് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

2

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാകേഷും രാജീവും ചേര്‍ന്നു കള്ളനോട്ട് അച്ചടിച്ചിരുന്നതായി പോലീസ് പറയുന്നു. വലിയ സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെയായിരുന്നു ഇവര്‍ കള്ളനോട്ട് നിര്‍മിച്ചിരുന്നത്. അതിനാല്‍ സാധാരണക്കാരെയാണ് അവര്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ചിരുന്നത്.

English summary
Brother is also convict in Bjp leader fake note case.
Please Wait while comments are loading...