Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് പറഞ്ഞത് ശുദ്ധ വിവരക്കേട്, പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല: സന്ദീപ് വചസ്പതി

കോട്ടയം: ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബി ജെ പി വക്താവ് സന്ദീപ് വചസ്പതി. പ്രസംഗത്തിലെ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പിന്തുണക്കുന്നില്ലെങ്കിലും അദ്ദേഹത്തിനെതിരായ നടപടി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത് എന്ന് സന്ദീപ് വചസ്പതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മകളെയും സംസ്ഥാനത്തെ മന്ത്രിയേയും ഒരു രാഷ്ട്രീയ നേതാവ് മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചപ്പോള്‍ ആരേയും അറസ്റ്റ് ചെയ്തിരുന്നില്ലല്ലോ എന്നും അദ്ദേഹം സന്ദീപ് വചസ്പതി ചോദിക്കുന്നു.

പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെല്ലാം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബി ജെ പി പിന്തുണയ്ക്കുന്നില്ല എന്നും ബി ജെ പി സംഘടിപ്പിച്ച വേദി അല്ലാത്തതിനാല്‍ ബി ജെ പിയ്ക്ക് പി സി ജോര്‍ജ് പറഞ്ഞതിന് മുഴുവനായും ഉത്തരവാദിത്തമേറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.

1

വെള്ളിയാഴ്ച വൈകുന്നേരം നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വെച്ചായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പ്രസംഗത്തിലെ പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

2

സന്ദീപ് വചസ്പതിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു, സന്ദീപ് വചസ്പതിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്...
പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെല്ലാം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബി ജെ പി പിന്തുണയ്ക്കുന്നില്ല. അതൊരു ഹിന്ദു സമ്മേളന വേദിയായിരുന്നു. രാഷ്ട്രീയ വേദിയല്ലാത്തതിനാല്‍, ബി ജെ പി സംഘടിപ്പിച്ച വേദി അല്ലാത്തതിനാല്‍ ബി ജെ പിയ്ക്ക് പി സി ജോര്‍ജ് പറഞ്ഞതിനെ മുഴുവനായും ഉത്തരവാദിത്തമേറ്റെടുക്കേണ്ട സാഹചര്യമില്ല. പി സി ജോര്‍ജിന്റെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ മറുപടി പറയേണ്ടത് ബി ജെ പി സംസ്ഥാന അധ്യക്ഷനാണ്. അത് ഉന്നത നേതൃയോഗം ചേര്‍ന്നതിന് ശേഷം തീരുമാനിക്കും.

3

പി സി ജോര്‍ജ് പറഞ്ഞതിനകത്ത് വസ്തുത ഉണ്ടോ എന്ന് പരിശോധിക്കണം. അത് ബി ജെ പിയുടെ അഭിപ്രായമാണോ അല്ലോയ എന്നതിലുപരി ഒരു പൊതുസമൂഹത്തിന് മുന്‍പാകെ കേരളത്തില്‍ അഞ്ചോ എട്ടോ തവണ എം എല്‍ എയായിട്ടുള്ള ആള്‍, സര്‍ക്കാരിന്റെ ചീഫ് വിപ്പായിരുന്ന ആള്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന ഒരു നേതാവ് പറഞ്ഞതില്‍ വസ്തുത ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമാണ്.

4

അങ്ങനെ പരിശോധിക്കുമ്പോള്‍ പി സി ജോര്‍ജ് പറഞ്ഞതില്‍ വസ്തുതയുണ്ട്. അല്ലെങ്കില്‍ പി സി ജോര്‍ജ് ആണോ ഇത്തരത്തില്‍ കാര്യങ്ങള്‍ ആദ്യമായി പറഞ്ഞത് എന്നൊക്കെയുള്ള കാര്യങ്ങളാണ് നാം പരിശോധിക്കേണ്ടത്. ഇവിടെ ആണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് നീതി എന് പ്രശ്‌നം ആദ്യമായി നമ്മുടെ മുന്‍പില്‍ ഉടലെടുക്കുന്നത്. പി സി ജോര്‍ജ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. പി സി ജോര്‍ജ് എന്നല്ല ആരായാലും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ ഒരു അധികാരവുമില്ല. എന്നാല്‍ ഇതില്‍ ചിലതിന് നേരെ കണ്ണടയ്ക്കുകയും ചിലതിനെ മാത്രം നിയമത്തിന്റെ കണ്ണില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയുടെ പ്രശ്‌നമാണ്.

5

അത് വിവേചനമാണ്. അത് പ്രീണനത്തിന്റെ ഭാഗം കൂടിയാണ്. ഇതിലും ഭീകരമായ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ പലരും ഉണ്ടായിരുന്നു കേരളത്തില്‍. അവരെ ആരേയും അറസ്റ്റ് ചെയ്തതായി നമ്മള്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ മകളെ പോലും അധിക്ഷേപിച്ച രാഷ്ട്രീയ നേതാക്കന്‍മാര്‍ ഉണ്ടായിട്ടില്ലേ. അത് മതത്തിന്റെ പേരില്‍ തന്നെയല്ലേ അധിക്ഷേപിച്ചത്. വലിയ പൊതുസമ്മേളനം വിളിച്ചുകൂട്ടിയല്ലായിരുന്നോ അത്. ഇതൊരു മതസംഘടനയുടെ യോഗമാണ്. മറ്റേത് അതായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗം വിളിച്ചിട്ട് മുഖ്യമന്ത്രിയുടെ മകളേയും സംസ്ഥാനത്തെ മന്ത്രിയേയും അധിക്ഷേപിച്ചിട്ടും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

6

ഇത് സാമാന്യജനത്തിന് തോന്നുന്ന പ്രശ്‌നമാണ്. എന്തുകൊണ്ടാണ് ഏകപക്ഷീയമാകുന്നത് എന്ന ഒരു സംശയം കേരളീയ പൊതുസമൂഹത്തിന് മുന്‍പാകെ ഉണ്ട്. അത് മാറ്റേണ്ട ബാധ്യത ഭരണകൂടത്തിനാണ് ഉള്ളത്. മുസ്ലീം വ്യാപാരികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നു എന്നും മുസ്ലീം സ്ഥാപനങ്ങളില്‍ കയറി അവര്‍ക്ക് പണം കൊടുക്കരുത് എന്ന് പറയുന്നതും വിവരക്കേട് എന്ന രീതിയില്‍ തള്ളിക്കളയാം എന്നാണ് എനിക്ക് തോന്നുന്നത്. സാമാന്യയുക്തി വെച്ച്, ശാസ്ത്രീയ യുക്തി വെച്ച് ഒരു രീതിയിലും അംഗീകരിക്കാവുന്ന നിലപാടേ അല്ല.

7

ഇവിടെ ഒരാളും ഇതര മതസ്ഥരുടെ കടകളില്‍ കയറി ഭക്ഷണം കഴിക്കരുത് എന്ന് ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ഉള്ള നിലപാടുകളൊന്നും ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം. അദ്ദേഹത്തിന് ഈ വിവരം എവിടെ നിന്നാണ് കിട്ടിയത് എന്ന് അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. അതിനൊന്നും ബി ജെ പി മറുപടി പറയേണ്ട കാര്യമില്ല.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+