Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യക്തിഹത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നത്; അറിഞ്ഞോ അറിയാതെയോ ചിലര്‍ കയ്യടിക്കുന്നു: സന്ദീപ് വചസ്പതി

ആലപ്പുഴ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേസമയം, നടപടി വിവാദമായതോടെ സിലബസ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വിദഗ്ദ സമിതി ഇക്കാര്യം പരിശോധിക്കുമെന്നാണ് വിവരം.

എന്നാല്‍ സംഘപരിവാര്‍ അനുകൂല സംഘടകള്‍ പുതിയ തീരുമാനത്തെ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ സര്‍വ്വകാലശാലയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സന്ദീപിന്റെ പ്രതികരണം.

kerala

കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പ്രോഗ്രാം കോഴ്‌സില്‍ ഗുരുജിയുടെ 'രാഷ്ട്ര വിചാരം' പാഠ്യ വിഷയം ആക്കാനുള്ള നീക്കം കുത്സിത ശ്രമവും ചരിത്ര ബോധത്തിന്റെ അഭാവവുമായി മാത്രമേ കാണാനാകൂവെന്ന് സന്ദീപ് വചസ്തപതി പറഞ്ഞു. ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല എന്നതാണ് രസകരമായ വസ്തുത. 'We or Our Nationhood Defined' എന്ന പുസ്തകത്തിലെ 3 അദ്ധ്യായങ്ങള്‍ പാഠ്യ വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വീര സവര്‍ക്കരുടെ സഹോദരന്‍ ഗണേശ് ദാമോദര സവര്‍ക്കര്‍ മറാത്തിയില്‍ എഴുതിയ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷ മാത്രമാണ്. പരിഭാഷകന്‍ ഗുരുജി ആണെന്ന് മാത്രം. അതാണ് ഗുരുജിയുടെ രചന എന്ന നിലയില്‍ പാഠ്യ വിഷയമാക്കിയിരിക്കുന്നത്.

രണ്ടാമത്തേത് 'വിചാരധാര'യില്‍ നിന്നുള്ള 'ആഭ്യന്തര ഭീഷണി' എന്ന അധ്യായമാണ്. ഈ ഗ്രന്ഥവും ഗുരുജി എഴുതിയതല്ല. പുസ്തകത്തിനൊപ്പമുള്ള പ്രസാധക കുറിപ്പില്‍ തന്നെ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ചരിത്ര ബോധമില്ലാതെ ഇതും ഗുരുജിയുടെ രചനയായി എണ്ണുകയാണ്. ഗുരുജിയെപറ്റിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ കുറിച്ചും പഠിപ്പിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ മൗലിക കൃതികള്‍ നിരവധിയുണ്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരിയേട്ടന്‍ എഡിറ്റ് ചെയ്ത് 12 വല്യ വാല്യങ്ങളിലായി ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും പുറത്തിറക്കിയ ശ്രീഗുരുജി സാഹിത്യ സര്‍വ്വസ്വം ലഭ്യമാണ്.

അതില്‍ ഉള്ള കാര്യങ്ങള്‍ ആണ് ഗുരുജിയുടെ അഭിപ്രായങ്ങള്‍ അതുവഴി ആര്‍.എസ്.എസിന്റേതും. അല്ലാതെ മറ്റുള്ളവര്‍ എഴുതിയതിന് മറുപടി പറയേണ്ട ബാധ്യത ആര്‍.എസ്.എസിനില്ല. ഏതെങ്കിലും ദര്‍ശനം പഠിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയുമില്ല. അത് ആര്‍ എസ്.എസിന്റെ ചെലവില്‍ വേണ്ടന്നെ ഉള്ളൂ. ചരിത്ര ബോധമില്ലാതെ അസത്യം പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റെന്തോ ആണെന്ന കാര്യം സംശയമില്ല. വിവാദത്തിലൂടെ വ്യക്തിഹത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതിന് അറിഞ്ഞോ അറിയാതെയോ ചിലര്‍ കയ്യടിക്കുകയാണ്. അവരോട് കൂടിയാണ്. ഇതിന് പിന്നില്‍ ഗൂഡ അജണ്ട ഉണ്ടെന്ന് നിങ്ങളും തിരിച്ചറിയണമെന്ന് സന്ദീപ് വചസ്പതി പറഞ്ഞു.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ സര്‍വ്വകലാശാല തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം.വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഭരിക്കുന്ന എസ്എഫ്‌ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂണിയന്‍ ചെയര്‍മാന്‍ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.

Recommended Video

cmsvideo
    Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+