നിരപരാധിത്വം തെളിഞ്ഞേ എന്ന് ജലീല്‍ പെരുമ്പറ കൊട്ടി നടക്കുന്നുണ്ട്; എന്തടിസ്ഥാനത്തിലാണെന്ന് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥാ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴിതാ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കെ ടി ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട് . സ്വപ്ന പറഞ്ഞത് ജലീല്‍ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് . അല്ലാതെ ജലീല്‍ നിരപരാധി ആണെന്നല്ല എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ് . കേസിന്റെ ഒരു ഘട്ടത്തില്‍ ശിവശങ്കരനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം മുതല്‍ കവര്‍ ഫയര്‍ നല്‍കാനും തുടങ്ങി . മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ശിവശങ്കരന്റെ കൈവശമുണ്ട് .

അതല്ലെങ്കില്‍ സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ ? സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കരനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത് .

കെ ടി ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട് . സ്വപ്ന പറഞ്ഞത് ജലീല്‍ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് . അല്ലാതെ ജലീല്‍ നിരപരാധി ആണെന്നല്ല . ഒരു വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത് ? ആ നയതന്ത്ര പ്രതിനിധിയാകട്ടെ സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ വരെ ആരോപണ വിധേയനും .

സ്വപ്ന വെളിപ്പെടുത്തിയത് ജലീലും ഈ നയതന്ത്ര പ്രതിനിധിയും ഒന്നിച്ച് ക്‌ളോസ്ഡ് റൂം ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് . എങ്കില്‍ അത് അതീവ ഗുരുതരമായ കാര്യവുമാണ് . സ്വപ്ന മുഴുവന്‍ കാര്യങ്ങളും പറഞ്ഞിട്ടില്ല . പറയുമെന്ന് പ്രതീക്ഷിക്കാനും വയ്യ . പക്ഷെ സ്പെയ്സ്പാര്‍ക്കിലെ അനധികൃത നിയമനം , ലൈഫ് അഴിമതി , മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നത് . കിറ്റ് കൊണ്ട് അഴിമതിയുടെ ദുര്‍ഗന്ധം ഏറെക്കാലം മൂടിവെയ്ക്കാനാവില്ല- സന്ദീപ് വാര്യര്‍ പറഞ്ഞു.

അതേസമയം, സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് വ്യക്തമായെന്ന തരത്തിലുള്ള കുറിപ്പാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആ കുറിപ്പ് ഇങ്ങനെ, സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍? എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!












Click it and Unblock the Notifications