Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികല സംഘപരിവാറുകാര്‍ക്ക് ആരുമല്ലാതായോ?ശശികല പറയുന്നത് അംഗീകരിക്കില്ലെന്ന് ബിജെപി നേതാവ്...

ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ശശികല പറയുന്നത് വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്.

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നോതാവ് കെ പി ശശികലയെ തള്ളി ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിള്ള. ശശികലയുടെ വാക്കുകള്‍ വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു ശ്രീധരന്‍ പിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ശശികല പറയുന്നതെല്ലാം അപ്പാടെ സ്വീകരിച്ച് വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാര്‍, ശശികല അവരുടെ അഭിപ്രായം പറഞ്ഞു. അത് അവരുടെ സ്വന്തം അഭിപ്രായം മാത്രമാണ്. ആര്‍ക്കും അഭിപ്രായം പറയാമല്ലോ എന്നും ശ്രീധരന്‍ പിള്ള ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ശശികലയെ അപ്പാടെ തള്ളി അഭിപ്രായം പറഞ്ഞ ശ്രീധരന്‍ പിള്ളയുടെ നിലപാടിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ആര്‍ക്കും എന്തും പറയാമല്ലോ

ആര്‍ക്കും എന്തും പറയാമല്ലോ

ശശികല പറയുന്നതെല്ലാം വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാര്‍ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

ശശികലയുടെ അഭിമുഖത്തെ കുറിച്ച് എ എ റഹീം

ശശികലയുടെ അഭിമുഖത്തെ കുറിച്ച് എ എ റഹീം

ദേശീയഗാനത്തെ അംഗീകരിക്കുന്നില്ല എന്ന് ശശികല ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ച് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം ചര്‍ച്ചയ്ക്കിടെ ചോദിച്ചപ്പോളാണ് ശ്രീധരന്‍ പിള്ള ശശികലയെ തള്ളി പറഞ്ഞത്. ജനഗണമന ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ എഴുതിയതാണെന്നും അത് ബ്രിട്ടീഷ് രാജാവിനുള്ള സ്തുതിഗീതമാണെന്നും, ദേശീയഗാനത്തെ അംഗീകരിക്കാനാവില്ലെന്നും ശശികല ഒരു അഭിമുഖത്തില്‍ പറഞ്ഞല്ലോ എന്നായിരുന്നു റഹീം ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചത്.

സംഘപരിവാറിനെതിരെ റഹീം

സംഘപരിവാറിനെതിരെ റഹീം

ശ്രീധരന്‍ പിള്ളയുടെ പാര്‍ട്ടിയുടെ നാവായ ശശികലയുടെ വാക്കുകള്‍ ഇങ്ങനെയാണെന്നും, ഈ നിലപാടുള്ള ആര്‍എസ്എസ് ദേശീയതയുടെ ചട്ടമെടുത്ത് അണിയേണ്ടന്നുമായിരുന്നു റഹീമിന്റെ വാദം

വര്‍ഗീയ പ്രസംഗത്തിന് കേസും

വര്‍ഗീയ പ്രസംഗത്തിന് കേസും

ഹിന്ദു ഐക്യവേദി നേതാവായ ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ എന്നും വിവാദങ്ങളുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ വര്‍ഗീയ പ്രസംഗത്തിന് ശശികലയ്‌ക്കെതിരെ പോലീസ് കേസുമെടുത്തു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴ സ്‌കൂളും പ്രദേശവും പാകിസ്ഥാനാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കമുള്ളമുള്ളവര്‍ അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+