Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കാരണം കണ്ടെത്തി ബിജെപി; രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ കിട്ടിയില്ല, നേതൃയോഗത്തില്‍ ബഹളം

തിരുവനന്തപുരം: ബിജെപിക്ക് എ പ്ലസ് മണ്ഡലങ്ങള്‍ കൂടുതലുള്ള ജില്ലയാണ് തിരുവനന്തപുരം. പ്രമുഖരായ സ്ഥാനാര്‍ഥികളെ ഇറക്കിയാണ് ഇവിടെ ബിജെപി മല്‍സരം കൊഴുപ്പിച്ചത്. സംസ്ഥാനതലത്തില്‍ തിളങ്ങി നില്‍ക്കുന്ന നേതാക്കളെ മല്‍സരിപ്പിച്ചിട്ടും തോറ്റു. ഇതിന് കാരണം, ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

അതേസമയം തന്നെ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വോട്ട് കിട്ടിയ ബൂത്തുകളില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേര്‍പ്പെട്ടു...

രണ്ടു വിഭാഗം വോട്ടുകള്‍

രണ്ടു വിഭാഗം വോട്ടുകള്‍

ബിജെപിയുടെ ഏക സിറ്റിങ് മണ്ഡലമായിരുന്നു നേമം. രാജഗോപാലിന് പകരം മല്‍സരിക്കാനെത്തിയ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഇവിടെ തോറ്റു. ഇതിന്റെ കാരണമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. രണ്ടു വിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് തീരെ കിട്ടിയില്ല എന്നാണ് വിലയിരുത്തല്‍.

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചത്. ഇതിന് വേണ്ടി ചിലര്‍ ബോധപൂര്‍വമായി ശ്രമിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ നീക്കം. ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തിയ നായര്‍ സമുദായത്തിന്റെ വോട്ടുകളും കിട്ടിയില്ല.

നായര്‍ വോട്ടുകള്‍ യുഡിഎഫിന്

നായര്‍ വോട്ടുകള്‍ യുഡിഎഫിന്

നായര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടാണ് ഏകീകരിച്ചത്. കെ മുരളീധരന് വോട്ട് കൂടാന്‍ കാരണം ഇതാണ്. മാത്രമല്ല, ബിജെപിക്ക് നേരത്തെ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്ന ബൂത്തുകളിലും ബിജെപി സ്വാധീന മേഖലകളിലും വോട്ടുകള്‍ കുറയാന്‍ കാരണവും ഇതുതന്നെ. മുസ്ലിം-നായര്‍ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും പോയി എന്നാണ് വിലയിരുത്തല്‍.

ശോഭ എത്തിയില്ല

ശോഭ എത്തിയില്ല

ജില്ലാതല അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങള്‍ സംബന്ധിച്ചാണ്. കഴക്കൂട്ടത്ത് മല്‍സരിച്ച ശോഭാ സുരേന്ദ്രന്‍ അവലോകനത്തിന് എത്തിയില്ല. ഈ മണ്ഡലത്തില്‍ വളരെ വൈകിയാണ് ശോഭയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അതാണ് തോല്‍വിയുടെ ഒരു കാരണമായി വിലയിരുത്തുന്നത്.

യോഗത്തില്‍ ബഹളം

യോഗത്തില്‍ ബഹളം

മുന്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ നിലവിലെ പ്രസിഡന്റും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയുമായ വിവി രാജേഷ് ചില പ്രയോഗങ്ങള്‍ നടത്തിയതാണ് ബഹളത്തിന് ഇടയാക്കിയത്. നേതാക്കള്‍ ചേരി തിരിഞ്ഞ് ബഹളം വച്ചു. ഒടുവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ജില്ലയില്‍ ബിജെപി എന്തു കൊണ്ട് പരാജയപ്പെട്ടു എന്ന് ചര്‍ച്ച ചെയ്യണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.

കെ മുരളീധരന്റെ സാന്നിധ്യം

കെ മുരളീധരന്റെ സാന്നിധ്യം

ബിജെപി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളെല്ലാം പാര്‍ട്ടിക്ക് നഷ്ടമായി എന്നാതാണ് തിരഞ്ഞെടുപ്പ് ചിത്രം. നേമം കൈവിടുകയും ചെയ്തു. കെ മുരളീധരന്റെ വരവ് ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കി. അതേസമയം തന്നെ, മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തിനായി ഏകീകരിക്കുകയും ചെയ്തു. ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത് എന്ന് നേരത്തെ എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞിരുന്നു.

രണ്ടു മണ്ഡലങ്ങള്‍ പ്രതീക്ഷ നല്‍കി

രണ്ടു മണ്ഡലങ്ങള്‍ പ്രതീക്ഷ നല്‍കി

രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിയുടെ പ്രകടനം ഇത്തവണ ശ്രദ്ധിക്കപ്പെട്ടത്. സുരേഷ് ഗോപി മല്‍സരിച്ച തൃശൂരും ഇ ശ്രീധരന്‍ മല്‍സരിച്ച പാലക്കാടും. പാലക്കാട് പലപ്പോഴും ശ്രീധരന്‍ ജയിക്കുമെന്ന പ്രതീതി വന്നു. പക്ഷേ, അവസാന നിമിഷം ഷാഫി പറമ്പില്‍ തന്നെ ജയിച്ചു. കെ സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും തോറ്റു. മഞ്ചേശ്വരത്തും മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചുവെന്നാണ് ബിജെപി വിലയിരുത്തല്‍.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+