കൊടകര കേസിൽ സർക്കാരിനെ നോട്ടമിട്ട് ബിജെപി; ആരോപണങ്ങളുടെ കുന്തമുനയുമായി വി വി രാജേഷ്
കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇടതുസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന നേതാവ് വി വി രാജേഷ്.ബിജെപിക്കെതിരെ സിപിഎം നിരന്തരം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിനെന്ന പേരിൽ വിളിച്ചു വരുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നതായും വി വി രാജേഷ് കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് വൺഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം കൊടുത്തയാളുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചതോടെ പിണറായി വിജയൻ്റെ എല്ലാ കള്ളക്കളികളും പൊളിഞ്ഞു വീഴുകയാണ്.കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.കൊടകര കേസിൽ 80 ശതമാനത്തോളം പ്രതികളും ഇടത് പശ്ചാത്തലമുള്ളവരാണെന്നും വി വി രാജേഷ് 'വൺ ഇന്ത്യ'യോട് പറഞ്ഞു.
സിപിഎം അനുകൂല പൊലീസ് ഉദ്യോഗസ്ഥന്മാരെ രംഗത്തിറക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.ഇസ്ലാമിക തീവ്രവാദ ശക്തികളെ ഉൾപ്പെടെ എൽഡിഎഫ് സർക്കാർ ബിജെപിയെ അമർച്ച ചെയ്യാനായി കൂട്ടുപിടിക്കുന്നു - വി വി രാജേഷ് പറഞ്ഞു.

കൊടകര കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് ബിജെപിയുടെ തീരുമാനം. കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് മുട്ടിൽ അടക്കമുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നടന്നിരിക്കുന്നത്. സംസ്ഥാനവ്യാപകമായി നാളെയും ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കവർച്ചാ കേസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാന നേതാക്കൾ ഒന്നടങ്കം വിഷയത്തിൽ പ്രതികരിക്കാൻ തുടങ്ങിയത്. സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന് തൻ്റെ മക്കളെ കാണാൻ ജയിലിൽ പോകേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ ഇന്ന് തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം
സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നതായി കുമ്മനം രാജശേഖരനും പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ പിണറായി വിജയനെ മുട്ടുക്കുത്തിക്കുമെന്നായിരുന്നു പി കെ കൃഷ്ണദാസിൻ്റെ വാക്കുകൾ. സിപിഎം ബിജെപിക്കെതിരെ പ്രതികാര രാഷ്ട്രീയം തീർക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications