മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി എംപി: തിരിച്ചടിച്ച് ടിഎംസി എംപിയും
ഡല്‍ഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവും എംപിയുമായ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബി ജെ പി. പാർലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനായി മഹുവ മൊയ്ത്ര ഒരു വ്യവ്യസായിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി പണം വാങ്ങിയെന്നാണ് ബി ജെ പി എംപി നിഷികാന്ത് ദുബെ ഞായറാഴ്ച ആരോപിച്ചത്. എംപിക്കെതിരായ കുറ്റങ്ങള്‍ അന്വേഷിക്കാൻ ഒരു "അന്വേഷണ സമിതി" രൂപീകരിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
"പാർലമെന്റില്‍ സമ്മേളനം തുടങ്ങുമ്പോൾ തന്നെ മഹുവ മൊയ്‌ത്ര ബഹളം വയ്ക്കാൻ ആരംഭിക്കും. എന്തെങ്കിലും കാരണത്താൽ മറ്റുള്ളവരെ അധിക്ഷേപിച്ച് കൊണ്ട് തൃണമൂൽ നേതാക്കളായ നേതാക്കളായ മഹുവയുടേയും സൗഗത റോയിയുടേയും നേതൃത്വത്തിൽ സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് പതിവാണ്. ഇവരുടെ തന്ത്രങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങളും സർക്കാരിന്റെ നയങ്ങളും ചർച്ച ചെയ്യുന്നതിനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നു. റ്റൊരു ബിസിനസ് ഗ്രൂപ്പിനെ ഉന്നം വെച്ചുകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഇവർ ഒരു വ്യവസായിൽ നിന്നും പണം വാങ്ങി" ലോക്സഭ സ്പീക്കർക്ക് അയച്ച കത്തില്‍ ബി ജെ പി എംപി ആരോപിക്കുന്നു.

ഒരു അഭിഭാഷകനിൽ നിന്ന് തനിക്ക് ലഭിച്ച കത്ത് ഉദ്ധരിച്ച്, തൃണമൂൽ കോൺഗ്രസ് നേതാവും ഒരു വ്യവസായിയും തമ്മിൽ കൈക്കൂലി കൈമാറ്റം ചെയ്തതിന്റെ "അനിഷേധ്യമായ" തെളിവുകൾ അഭിഭാഷകൻ തനിക്ക് നല്‍കിയതായും ദുബെ പറഞ്ഞു. ബി ജെ പിയുടെ ആരോപണത്തിന് മറുപടിയുമായി മഹുവ മൊയ്ത്രയും രംഗത്ത് വന്നു. "ലോക്‌സഭാ സ്പീക്കർ ദുബൈയ്ക്കെതിരായ തീർപ്പാക്കാത്ത കുറ്റങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നു" മൊയ്ത്ര തിരിച്ചടിച്ചു.
വ്യാജ ബിരുദധാരികൾക്കും മറ്റ് ബി ജെ പി പ്രമുഖർക്കുമെതിരെ ഒന്നിലധികം നിയമലംഘനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് കൽക്കരി കുംഭകോണത്തിൽ എഫ് ഐ ആർ ഫയൽ ചെയ്യുന്നതിനായി ഇ ഡി യോട് ആവശ്യപ്പെടുന്നതായും മൊയ്ത്ര പറഞ്ഞു. ഉജ്ജ്വലമായ പാർലമെന്ററി പ്രസംഗങ്ങൾക്കും എതിരാളികൾക്കെതിരായ യുദ്ധസമാനമായ ആക്രമണങ്ങൾക്കും പേരുകേട്ട രണ്ട് എംപിമാരും വർഷങ്ങളായി നിരവധി വിഷയങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള ചരിത്രമുള്ളവരാണ്.












Click it and Unblock the Notifications