Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും; കോഴിക്കോട് മോദിയുടെ കാര്യപരിപാടികള്‍ ഇങ്ങനെ...

കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (സെപ്തംബര്‍ 24, ശനിയാഴ്ച) കോഴിക്കോട്ടെത്തും. 4.21 -ന് കരിപ്പൂര്‍ വിമാനതാവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം 4.50 -ന് വിക്രം മൈതാനിയിലെത്തും. 4.55 -ന് റോഡ് മാര്‍ഗം ബീച്ചിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിക്കും. ഒന്നരമണിക്കൂര്‍ അവിടെ ചെലവഴിച്ച ശേഷം തിരിച്ച് 6.45 -ന് ഈസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലെത്തും.

Read Also: മോദി പറഞ്ഞാല്‍ സംഘികള്‍ പാകിസ്താന്‍ കത്തിച്ചുകളയും, ആനാ ജീവൻ പോയാലും ഈ മോദി പറയമാട്ടേ..

പഴയകാല നേതാക്കളെ ആദരിക്കുന്ന വേദിയായ സാമൂതിരി സ്‌കൂളില്‍ 7.45 -നെത്തുന്ന പ്രധാനമന്ത്രി 8.50 വരെ പരിപാടിയില്‍ പങ്കെടുക്കും. പിന്നീട് ഒന്‍പതിന് ഗസ്റ്റ്ഹൗസിലെത്തും. നാളെ രാവിലെ 9.30 -ന് സ്വപ്നനഗരയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ചുവരെ അവിടെ ചെലവഴിക്കും. പിന്നീട് 5.20 -ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലേക്ക് തിരിക്കും. അവിടെ നിന്നും ഡല്‍ഹിയിലേക്ക് അന്നു യാത്രതിരിക്കും.

modi1

രണ്ടു ദിവസം കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന പ്രധാനമന്ത്രിയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 ത്തിലേറെ പോലീസുകാരെയാണു സുരക്ഷക്കായി വിന്യസിപ്പിച്ചത്. ഡി.ജി.പി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു സുരക്ഷ സംവിധാനമൊരുക്കിയത്.

Read Also: സകലതും പിഴച്ചു... കാവേരി വിഷയത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ ബിജെപി... അതോ ഗൂഡാലോചനയോ?

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ.ജി. ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്.പി.ജി) സുരക്ഷയ്ക്കായുണ്ടാവും. ഇതിനുപുറമേ പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള സഞ്ചാരപാതയിലൂടെ രണ്ടു തവണ ട്രയല്‍റണ്‍ നടത്തി. വിക്രം മൈതാനിയില്‍ നിന്നും ബീച്ചിലേക്കും പിന്നീട് ഗസ്റ്റ്ഹൗസിലേക്കും സാമൂതിരി സ്‌കൂളിലേക്കും സ്വപ്ന നഗരിയിലേക്കുമായിരുന്നു ട്രയല്‍റണ്‍ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+