കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനുള്ള 'പണി' വരാനിരിക്കുന്നതേ ഉള്ളു? ഇപ്പോഴത്തെ നീക്കം നാണക്കേടൊഴിവാക്കാൻ മാത്രം... കടുത്ത അതൃപ്തി

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കെ സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചെങ്കിലും അത് ഒരു താത്കാലിക പിന്തുണ മാത്രമായിരിക്കും എന്നാണ് വിലയിരുത്തലുകള്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ വേണ്ടിയാണ് കേന്ദ്ര നേതൃത്വം കെ സുരേന്ദ്രനേയും വി മുരളധരനേയും തള്ളിപ്പറയാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ സുരേന്ദ്രനെ കൈവിടാതെ കേന്ദ്ര നേതൃത്വം; തത്കാലം നേതൃമാറ്റമില്ല... സര്‍ക്കാരിനെതിരെ പോരാടാന്‍ നിര്‍ദ്ദേശംകെ സുരേന്ദ്രനെ കൈവിടാതെ കേന്ദ്ര നേതൃത്വം; തത്കാലം നേതൃമാറ്റമില്ല... സര്‍ക്കാരിനെതിരെ പോരാടാന്‍ നിര്‍ദ്ദേശം

തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആവര്‍ത്തിച്ച് സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ വകുപ്പുകള്‍ കടുക്കുംതട്ടിക്കൊണ്ടുപോകലും ഭീഷണിയും ആവര്‍ത്തിച്ച് സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ വകുപ്പുകള്‍ കടുക്കും

സുരേന്ദ്രനെ സംരക്ഷിക്കാന്‍ ആവില്ലെന്ന് കേരളത്തിലെ ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. സിവി ആനന്ദബോസ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടും കെ സുരേന്ദ്രന് പ്രതികൂലമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെ ആയിരിക്കും കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നടപടികള്‍ വരിക എന്നാണ് വിലയിരുത്തല്‍. പരിശോധിക്കാം...

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തുടങ്ങി

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തുടങ്ങി

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന ആക്ഷേപം കെ സുരേന്ദ്രനും വി മുരളീധരനും എതിരെയുണ്ട്. തിരഞ്ഞെടുപ്പില്‍ ഏകെ സീറ്റ് നഷ്ടപ്പെടുത്തിയെന്നത് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വലിയ നഷ്ടം നേരിടുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത് ഇങ്ങനെയൊന്നും ആയിരുന്നില്ല.

നടപടിയിലേക്ക് നീങ്ങും മുമ്പേ

നടപടിയിലേക്ക് നീങ്ങും മുമ്പേ

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സംസ്ഥാനത്ത്ത പുന:സംഘടന നടത്താനുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനിടെയാണ് കൊടകരയിലെ കുഴല്‍പണ കേസ് വിവാദമാകുന്നത്. തുടക്കത്തിലെ സാഹചര്യം മാറുകയും തുടര്‍ ദിവസങ്ങളില്‍ ബിജെപി കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ കേന്ദ്ര നേതൃത്വം തീരുമാനം നീട്ടുകയായിരുന്നു എന്നാണ് വിവരം.

ഒന്നിന് പിറകെ

ഒന്നിന് പിറകെ

കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടി മൊത്തം പ്രതിരോധത്തിലായപ്പോള്‍ കെ സുരേന്ദ്രന്റെ കാര്യത്തില്‍ അതിലും വലിയതാണ് നടന്നുകൊണ്ടിരിക്കുന്നത്. സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്ത വിവാദം പുറത്ത് വന്നതിന് പിറകെ മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയെ പണം കൊടുത്ത് പിന്‍തിരിപ്പിച്ചു എന്ന കേസും വന്നു.

നാണക്കേടാകും

നാണക്കേടാകും

ഇപ്പോള്‍ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അത് വലിയ നാണക്കേടാകും എന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടും എന്നാണ് കേന്ദ്ര നേതൃത്വവും കരുതുന്നത്.

എല്ലാ സാധ്യതകളും

എല്ലാ സാധ്യതകളും

തിരഞ്ഞെടുപ്പ് തോല്‍വിയും ആരോപണങ്ങളും മാത്രമല്ല സുരേന്ദ്രനെതിരെ നടപടിയിലേക്ക് നീങ്ങാന്‍ പര്യാപ്തമായ കാര്യങ്ങള്‍. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിച്ച സിവി ആനന്ദബോസ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ട് എന്നാണ് വിവരം.

പൊതുവികാരം

പൊതുവികാരം

കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് എതിരെയുള്ള പ്രബല ഗ്രൂപ്പുകള്‍ എല്ലാം നേതൃമാറ്റം എന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പിനപ്പുറത്തേക്ക് പോലും ഇത്തരത്തില്‍ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉണ്ടെന്ന വിലയിരുത്തലും കേരളത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഇപ്പോഴത്തെ പിന്തുണ

ഇപ്പോഴത്തെ പിന്തുണ

ഇപ്പോള്‍ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വം നല്‍കിയ പിന്തുണ ഉപാധികളോടെയുള്ളതാണെന്നും സൂചനയുണ്ട്. ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് പക്ഷങ്ങളുടെ എതിര്‍പ്പിനെ ഇനിയും തള്ളിക്കളയാന്‍ ആവില്ലെന്ന തിരിച്ചറിവും കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴുണ്ട്. സുരേന്ദ്രനെ സംരക്ഷിക്കാന്‍ ആവില്ലെന്ന് ഇരു ഗ്രൂപ്പുകളും നിലപാട് കടുപ്പിച്ചിട്ടുണ്ട്.

വിവാദത്തിലെ അതൃപ്തി

വിവാദത്തിലെ അതൃപ്തി

കൊടകര കുഴല്‍പണ കേസില്‍ ആരോപണങ്ങള്‍ കേന്ദ്ര നേതൃത്വത്തിലേക്കും നീങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി അമ്പേ പരാജയപ്പെട്ട ഒരു സംസ്ഥാനത്ത് നിന്ന് അത്തരത്തില്‍ ഒരു തിരിച്ചടി കൂടി നേരിടേണ്ടി വരുന്നതില്‍ കടുത്ത അതൃപ്തി കേന്ദ്ര നേതൃത്വത്തിനുണ്ട്. കേസുകളുടെ നിലനില്‍പ് എത്രത്തോളം എന്നതല്ല, അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിച്ഛായയെ ബിജെപി നേതൃത്വം ആശങ്കയോടെ ആണ് കാണുന്നത്.

എത്രകാലം

എത്രകാലം

ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം പുന:സംഘടന നടത്താമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എത്രത്തോളം ഗുണകരമാകും എന്ന ആശങ്കയാണ് താഴെ തട്ടിലുള്ള നേതാക്കള്‍ ഉന്നയിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഉടനെയൊന്നും കെട്ടടങ്ങാനുള്ള സാധ്യതയും കുറവാണ്. അങ്ങനെ വരുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നേതാക്കളുടെ കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ ആകും എന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.

ദൂരവ്യാപക പ്രത്യാഘാതം

ദൂരവ്യാപക പ്രത്യാഘാതം

ഉടനടി പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാത്തത് താത്കാലി നേട്ടം ഉണ്ടാക്കിയേക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതം ഇതിന്റെ പേരില്‍ നേരിടേണ്ടി വരുമെന്ന് വിലയിരുത്തുന്നവരും കുറവല്ല. പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

ജിതിന്‍ പ്രസാദ പോയി... അടുത്തത് സച്ചിന്‍ പൈലറ്റോ? കോണ്‍ഗ്രസിന് മുന്നില്‍ വലിയ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍ കുറവ്ജിതിന്‍ പ്രസാദ പോയി... അടുത്തത് സച്ചിന്‍ പൈലറ്റോ? കോണ്‍ഗ്രസിന് മുന്നില്‍ വലിയ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍ കുറവ്

സുരേന്ദ്രനെ സംരക്ഷിക്കാന്‍ ശോഭയും കൃഷ്ണദാസും ഇല്ല; കേന്ദ്രനേതൃത്വത്തെ അറിയിച്ചു... ബിജെപി പുകയുന്നുസുരേന്ദ്രനെ സംരക്ഷിക്കാന്‍ ശോഭയും കൃഷ്ണദാസും ഇല്ല; കേന്ദ്രനേതൃത്വത്തെ അറിയിച്ചു... ബിജെപി പുകയുന്നു

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
BJP National Leadership's support for K Surendran is temporary, grave action will be taken later. National Leadership thinks that any sudden action will be read as approving all the allegations against the Kerala Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X