മുന്‍ മന്ത്രി അനില്‍ കുമാറും ഉദ്യോഗസ്ഥരും നടത്തിയ കൊള്ള; താന്‍ നിരപരാധിയാണെന്ന് എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് അഴിമതി കേസിലെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. വീട്ടില്‍ വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് താന്‍ അറിയുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തന്റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണമെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു താന്‍ ഈ പദ്ധതി ശുപാര്‍ശ ചെയ്തത്. അന്ന് ആ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. പിന്നീട് ടൂറിസം വകുപ്പ് മന്ത്രിയായ എപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റ് നടപടികള്‍ നടന്നു. അനില്‍കുമാറും ഡിടിപിസി ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊള്ളയാണിത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനാണ് സംഘം വീട്ടില്‍ എത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
വിജിലന്‍സിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞിട്ടുണ്ട്. കേസില്‍ വിശദാമായ അന്വേഷണം നടക്കണം. പദ്ധതിക്ക് വേണ്ട ശുപാര്‍ശ നല്‍കിയതല്ലാതെ മറ്റൊരു കാര്യത്തിലും താന്‍ ഇടപെട്ടിരുന്നില്ല. സ്ഥലം എംഎല്‍എ കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുകൊണ്ട് വിഷയം പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അബ്ദുള്ളക്കുട്ടി ചേദിച്ചു.
അതേസമയം, വിജിലന്‍സ് അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ എത്തിയത് റെയ്ഡിനല്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന മാത്രമാണെന്നും വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മറ്റൊന്നും ഇപ്പോള്‍ പറയാനാകില്ല, അബ്ദുള്ളക്കുട്ടി അന്നത്തെ കാലത്തെ എംഎല്‍എ ആയതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ എത്തിയതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായ ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ണൂര്‍ ഡിടിപിസിയില്‍ നിന്ന് വിജിലന്‍സ് ശേഖരിച്ചിരുന്നു.
സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം
കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം മൈസൂര്‍ ആസ്ഥാനമായ കമ്പനിയെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം. ഒരാഴ്ച മാത്രം ഷോ നടത്തിയ കമ്പനി തിരികെ പോകുകയായിരുന്നു. പത്ത് ലക്ഷം രൂപ പോലും ഈ പരിപാടിക്ക് വേണ്ടി ചെലവാക്കിയില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സ്ഥിരം സംവിധാനമാണെന്ന് പറഞ്ഞാണ്ി പദ്ധതി നടപ്പിലാക്കിയത്.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ












Click it and Unblock the Notifications