Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ആരോപണങ്ങളും പൊളിച്ചടുക്കും, ഇത് ആമാശയ രാഷ്ട്രീയമാണെന്ന് കുമ്മനം

ആലപ്പുഴ: ആരോപണങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ക്കെതിരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. വിഷം തുപ്പുന്ന നേതാക്കളെ ആഞ്ഞടിച്ചാണ് കുമ്മനം എത്തിയത്. അനാവശ്യ ആരോപണം ഉന്നയിച്ച് കഥകളുണ്ടാക്കി ജനങ്ങളുടെ മുന്നില്‍ വികൃതമായി ചിത്രീകരിച്ച് നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ആശയ രാഷ്ട്രീയമല്ലെന്നും ആമാശയ രാഷ്ട്രീയമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. കേരളത്തിലെ ആദര്‍ശ രാഷ്ട്രീയത്തിന്റെ കാലം പണ്ടേ കഴിഞ്ഞു. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം.

kummanamrajasekharan

എല്ലാ ആരോപണങ്ങളും പൊളിച്ചടുക്കുമെന്നും കുമ്മനം പറയുകയുണ്ടായി. ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. കേരളത്തില്‍ ഇപ്പോള്‍ ഇരുമുന്നണികളും ഒരു അഡ്ജസ്റ്റ്‌മെന്റിലാണ് മുന്നോട്ട് പോകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പോടെ ഇതിനൊക്കെ അവസാനം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരൊക്കെ ഇപ്പോള്‍ എവിടെപ്പോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള പലരുടെയും ശ്രമം പരാജയപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചില്ലെങ്കിലും സന്യാസിയെപ്പോലെയാണ് കുമ്മനത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+