• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രി പദം, കേരളം പിടിക്കാന്‍ ഈ തന്ത്രം, ദക്ഷിണേന്ത്യയില്‍ ബിജെപി ഗെയിം

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കില്‍ ബിജെപിയുടെ ഇത്തവണത്തെ ശ്രദ്ധ മുഴുവന്‍ ദക്ഷിണേന്ത്യയില്‍. തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ തേരോട്ടത്തിനാണ് പാര്‍ട്ടിയുടെ നീക്കം. അണ്ണാഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം അവിടെ കൂടുതല്‍ സീറ്റ് നേടാനും ബിജെപി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സംഘം തന്നെ തമിഴ്‌നാട്ടിലുണ്ട്. കേരളത്തില്‍ലെത്തിയിരിക്കുന്നത് കര്‍ണാടകത്തില്‍ സംഘമാണ്. ദേശീയ തലത്തിലെ ബിജെപി മോഡലുകള്‍ സര്‍വ ശക്തിയോടെ തന്നെ ദക്ഷിണേന്ത്യയില്‍ നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രി

തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രി

ബിജെപി തമിഴ്‌നാട്ടില്‍ ലക്ഷ്യമിടുന്നത് ഉപമുഖ്യമന്ത്രി പദമാണ്. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു പ്രഖ്യാപനം തന്നെ ബിജെപി നടത്തുന്നത്. അണ്ണാഡിഎംകെ സഖ്യം ഭൂരിപക്ഷം നേടിയാല്‍ ഉപമുഖ്യമന്ത്രി പദം നിര്‍ബന്ധമാണെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ തന്നെ വെളിപ്പെടുത്തി. ബിജെപിയുടെ ആവശ്യത്തില്‍ അണ്ണാഡിഎംകെ തന്നെ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ പിന്നോട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ബിജെപി.

തന്ത്രം ഇങ്ങനെ

തന്ത്രം ഇങ്ങനെ

കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാസത്തിനിടെ മൂന്ന് തവണയാണ് തമിഴ്‌നാട്ടില്‍ എത്തിയത്. അമിത് ഷായും ജെപി നദ്ദയും രാജ്‌നാഥ് സിംഗും നിര്‍മലാ സീതാരാമനും അടക്കമുള്ള ദേശീയ നേതൃത്വം തമിഴ്‌നാട്ടില്‍ ക്യാമ്പ് ചെയ്താണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാനാണ് നീക്കം. രജനീകാന്തിന്റെ സഹായവും ഒപ്പം തേടുന്നുണ്ട്. ചെറുകക്ഷികളെ ഒപ്പം ചേര്‍ത്ത് ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യം. 30 സീറ്റ് പിടിച്ചാല്‍ തന്നെ തമിഴ്‌നാട്ടില്‍ ബിജെപി പ്രബല ശക്തിയാവും.

പുതുച്ചേരിയിലെ കരുത്ത്

പുതുച്ചേരിയിലെ കരുത്ത്

പുതുച്ചേരി കൂടി വീണതോടെ ദക്ഷിണേന്ത്യയില്‍ കടുത്ത ആത്മവിശ്വാസത്തിലാണ്. ഇത് തമിഴ്‌നാട്ടിലും പ്രതിഫലിക്കുമെന്ന് ബിജെപി ഉറപ്പിക്കുന്നു. വിജയ വേല്‍ വീര വേല്‍ എന്ന പ്രചാരണ തന്ത്രവും ബിജെപിക്കുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രതിസന്ധിയിലായത് കാര്യങ്ങള്‍ ബിജെപിക്ക് കുറച്ച് കൂടി അനുകൂലമാക്കുന്നുണ്ട്. പ്രധാനമായും ഡിഎംകെ ഇത്തവണ കോണ്‍ഗ്രസുമായി ചേരേണ്ടെന്ന വാശിയിലാണ്. വളരെ കുറച്ച് സീറ്റേ നല്‍കൂ. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖരെ റാഞ്ചാനും ബിജെപി പ്ലാന്‍ ചെയ്യുന്നുണ്ട്.

കേരളവും പിടിക്കും

കേരളവും പിടിക്കും

കേരളത്തില്‍ 2021 അല്ല ലക്ഷ്യമെന്ന് ബിജെപിക്ക് അറിയാം. 2026 വരുന്നതോടെ കരുത്തുറ്റ ശക്തിയാവുകയാണ് പ്ലാന്‍. അതിന് ഇത്തവണ വരവറിയിക്കുകയാണ് ലക്ഷ്യം. 45 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് ദീര്‍ഘകാല തന്ത്രമായിട്ടാണ്. ബിജെപിയുടെ മിഷന്‍ കേരള വിജയിപ്പിക്കാന്‍ കര്‍ണാടകത്തില്‍ നിന്നാണ് ടീം വരുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യം ഭരണം പിടിച്ച കര്‍ണാടകത്തില്‍ നടത്തിയ അതേ പ്രൊഫഷണല്‍ സമീപനമാണ് കേരളത്തിലും പരീക്ഷിക്കുക.

ടീം ഇങ്ങനെ

ടീം ഇങ്ങനെ

കേരളം പിടിക്കാന്‍ കര്‍ണാടക ബിജെപി മുന്‍ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, കര്‍ണാടക നിയമസഭാ ചീഫ് വിപ്പ് സുനില്‍ കുമാര്‍ കര്‍ക്കളെ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ നേരത്തെ മഞ്ചേശ്വരത്ത് ക്യാമ്പ് ചെയ്തിരുന്നു. ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണ് മഞ്ചേശ്വരത്തെ കാണുന്നത്. ഇവിടെ സുരേന്ദ്രന്‍ തന്നെ ഇറങ്ങാനും സാധ്യതയുണ്ട്.

സര്‍വേകളും ധാരാളം

സര്‍വേകളും ധാരാളം

ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിന്റെ കാര്യം വിലയിരുത്തുന്നുണ്ട്. നേരത്തെ അദ്ദേഹം കേരളത്തിന്റെ ചുമതലയിലുണ്ടായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള രണ്ട് സ്വകാര്യ ഗ്രൂപ്പുകളുടെ രണ്ട് ഘട്ട സര്‍വേ കേരളത്തില്‍ തയ്യാറാണ്. പ്രൊഫഷണല്‍ മാനേജ്‌മെന്റ് സംഘങ്ങളും സഹായത്തിനെത്തും. സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രചാരണങ്ങളുണ്ടാവും. സംസ്ഥാന ഘടകത്തിലെ പിണക്കമൊന്നും പ്രചാരണത്തെ പിന്നോട്ടാക്കരുതെന്നാണ് നിര്‍ബന്ധം.

ലക്ഷ്യം സമ്പൂര്‍ണ ആധിപത്യം

ലക്ഷ്യം സമ്പൂര്‍ണ ആധിപത്യം

തമിഴ്‌നാടും കേരളവും കര്‍ണാടകവും കൈയ്യിലായാല്‍ വൈകാതെ തന്നെ ആന്ധ്രാപ്രദേശും കൂടെ പോരും. വേണ്ടി വന്നാല്‍ ടിഡിപിയെ ഒപ്പം കൂട്ടും. തെലങ്കാനയില്‍ തരംഗമായത് പോലെ എല്ലായിടത്തും പതിയെ അധികാരം നേടി രാജ്യം മുഴുവനുമുള്ള സമ്പൂര്‍ണ ആധിപത്യമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബെംഗളൂരുവില്‍ നൂറ് പേര്‍ അടങ്ങിയ മലയാളി ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുകയാണ് ബിജെപി നേതാക്കള്‍. ഇത് കേരളം പിടിക്കാനാണ്. ക്രൈസ്തവ സഭാ സ്ഥാപനങ്ങളോടും അടുത്ത ബന്ധമുണ്ട് ഇവര്‍ക്ക്. ബിജെപിയുടെ പുതിയ മിഷന്‍ തെലങ്കാനയില്‍ നിന്ന് വിജയകരമായി തുടങ്ങിയത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൡലെ പാര്‍ട്ടികള്‍ക്ക് ഭീഷണിയാണ്.

English summary
bjp plans big south india mission, kerala and tamil nadu will be prime target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X