കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ റെഡി! ഔദ്യോഗിക പ്രഖ്യാപനം അടുത്താഴ്ച

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിർത്താൻ BJP | Oneindia Malayalam

ശബരിമല ആയുധമാക്കി കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി സജീവമാക്കി തുടങ്ങി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വമാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും ഏകദേശം പൂര്‍ത്തിയായതാണ് വിവരം. അടുത്ത ആഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നേരത്തേ ചില സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു.

തിരുവനന്തപുരമാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായും ബിജെപി ആഭ്യന്തര സര്‍വ്വേ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തവണ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമോയെന്ന കാര്യത്തിലും പാര്‍ട്ടി തിരുമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

മികച്ച സ്ഥാനാര്‍ത്ഥികള്‍

മികച്ച സ്ഥാനാര്‍ത്ഥികള്‍

ശബരിമല സമരം ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ലോക്സഭയില്‍ നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിനായി ബിജെപി ആഭ്യന്തര സര്‍വ്വേകളും സംഘടിപ്പിച്ചിരുന്നു.

സുരേന്ദ്രന് മുന്‍തൂക്കം

സുരേന്ദ്രന് മുന്‍തൂക്കം

എല്ലാ മണ്ഡലത്തിലും കെ സുരേന്ദ്രനാണ് സര്‍വ്വേയില്‍ മുന്‍തൂക്കം ലഭിച്ചത്. ശബരിമല സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന് നയിക്കാന്‍ സുരേന്ദ്രന് മാത്രമേ സാധിച്ചിരുന്നുള്ളൂവെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ കിടന്ന നേതാവിന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലത്തില്‍ മത്സരിപ്പിക്കേണ്ടത് എന്ന് തന്നെയാണ് പ്രവര്‍ത്തകുടെ ആവശ്യം.

പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം

പിള്ളയ്ക്ക് രൂക്ഷ വിമര്‍ശനം

അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ കടുത്ത വിമര്‍ശനവും സര്‍വ്വേയില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. സ്ഥാനാര്‍ത്ഥികളോട് മണ്ഡലാടിസ്ഥാനത്തില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

പ്രചരണം തുടങ്ങാന്‍

പ്രചരണം തുടങ്ങാന്‍

കോട്ടയത്ത് മുന്‍ കേന്ദ്ര മന്ത്രി പിസി തോമസിനെയാണ് മത്സരിപ്പിക്കുന്നത്. അദ്ദേഹത്തോടും പ്രചരണം തുടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സാധ്യത കല്‍പ്പിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

അതൃപ്തിയുമായി ദേശീയ നേതൃത്വം

അതൃപ്തിയുമായി ദേശീയ നേതൃത്വം

കെ സുരേന്ദ്രന്‍,ടിപി സെന്‍കുമാര്‍, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരാണ് തിരുവനന്തപുരത്ത് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാറിനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വവും മുന്‍പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു.

സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്

സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്

എന്നാല്‍ നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കിയ കേന്ദ്ര നടപടിയെ സെന്‍കുമാര്‍ വിമര്‍ശിച്ചത് അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ സെന്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. അതേസമയം കുമ്മനത്തിന് വേണ്ടി ആര്‍എസ്എസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

കുമ്മനത്തെ കൊണ്ട് മാത്രം

കുമ്മനത്തെ കൊണ്ട് മാത്രം

ശബരിമല വിഷയത്തില്‍ ലഭിച്ച അനുകൂല സാഹചര്യം മുതലെടുത്ത് വന്‍ വിജയം കൊയ്യാന്‍ കുമ്മനത്തിന് സാധിക്കുമെന്ന് ആര്‍എസ്എസ് പറയുന്നു. എന്നാല്‍ കുമ്മനത്തെ ഗവര്‍ണര്‍ പദവി രാജിവെപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനോട് ദേശീയ നേതൃത്വത്തിന് താത്പര്യമില്ല.

കീറാമുട്ടിയാകും

കീറാമുട്ടിയാകും

പരാജയപ്പെട്ടാല്‍ വീണ്ടും പാര്‍ട്ടി ഭാരവാഹിത്വം നല്‍കി തിരിച്ചെടുക്കുന്നത് പ്രയാസമാകും. കൂടാതെ ഗവര്‍ണറെ രാജിവെപ്പിച്ച് രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരുന്നത് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. മറ്റ് ഗവര്‍ണര്‍മാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യമുയര്‍ത്തിയാല്‍ അത് നേതൃത്വത്തിന് പ്രതിസന്ധിയാകും.

ദേശീയ നേതാക്കള്‍

ദേശീയ നേതാക്കള്‍

അതുകൊണ്ട് തന്നെ കുമ്മനത്തെ മടക്കികൊണ്ടുവരേണ്ടതില്ലെന്ന് തന്നെയാണ് പാര്‍ട്ടി തിരുമാനം. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തീര്‍പ്പാക്കാന്‍ ദേശീയ സഹസംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ്, സെക്രട്ടറി എച്ച് രാജ, എന്നിവര്‍ കേരളത്തില്‍ ​എത്തും.

ബിഡിജെഎസിന് എത്ര

ബിഡിജെഎസിന് എത്ര

സഖ്യകക്ഷിയായ ബിഡിജെഎസിന് എത്ര സീറ്റ് എന്നത് സംബന്ധിച്ചും തിരുമാനം കൈക്കൊള്ളും. എട്ട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂരിന് വേണ്ടിയും ബിഡിജെഎസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മുരളീധരപക്ഷം

മുരളീധരപക്ഷം

ബിഡിജെഎസ് ചോദിച്ചാല്‍ തൃശ്ശൂര്‍ വിട്ട് നല്‍കണമെന്നാണ് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും പറയുന്നത്. അതേസമയം കെ സുരേന്ദ്രന്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന തൃശ്ശൂര്‍ വിട്ട് കൊടുക്കാനാകില്ലെന്ന നിലപാടാണ് മുരളീധരപക്ഷം ഉയര്‍ത്തുന്നത്.ശ്രീധരന്‍ പിള്ള, ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, എന്നിവര്‍ ഗോദയില്‍ ഇറങ്ങുമോയെന്നതും അടുത്ത ആഴ്ചയോടെ കണ്ടറിയാം.

English summary
bjp prepares list of bjp candidates in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X