തിരുവനന്തപുരത്ത് പട്ടാളമിറങ്ങും?ഒന്നും പൊറുക്കാനാകില്ലെന്ന് കുമ്മനം, എല്ലാം മോദിയെ അറിയിക്കും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം വളരെ പൈശാചികമാണെന്നും പൊറുക്കാനാകില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. സമാനതകളില്ലാത്ത കൊലപാതകമാണ് ശ്രീകാര്യത്ത് അരങ്ങേറിയത്.

ശാഖയിൽ നിന്നും മടങ്ങിയ രാജേഷിനെ വെട്ടിവീഴ്ത്തി! നാൽപ്പതോളം വെട്ടുകൾ, ആരെയും നടുക്കുന്ന അരുംകൊല...

ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; തലസ്ഥാന നഗരം ഭീതിയിൽ...

കൈ വെട്ടി മാറ്റിയും ദേഹമാസകലം മുറിവേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. സംസ്ഥാനത്ത് സിപിഎം നടത്തുന്ന തേർവാഴ്ചയുടെ ഇരയാണ് കൊല്ലപ്പെട്ട രാജേഷ് എന്നും കുമ്മനം പറഞ്ഞു. തലസ്ഥാനത്തെ സംഭവവികാസങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ, വേണമെങ്കിൽ തലസ്ഥാനത്ത് പട്ടാള ഭരണം ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം കാണാനായി ആശുപത്രിയിലെത്തിയപ്പോഴാണ് കുമ്മനം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സമാനതകളില്ലാത്ത സംഭവം...

സമാനതകളില്ലാത്ത സംഭവം...

സമാനതകളില്ലാത്ത സംഭവമാണ് തിരുവനന്തപുരത്തുണ്ടായതെന്നാണ് കുമ്മനം പറഞ്ഞത്. അതിക്രൂരമായാണ് രാജേഷിനെ സിപിഎം ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പൊറുക്കാനാകില്ല...

പൊറുക്കാനാകില്ല...

രാജേഷിന്റെ കൊലപാതകം വളരെ പൈശാചികമാണെന്നും, ഇത് പൊറുക്കാനാകില്ലെന്നും കുമ്മനം വ്യക്തമാക്കി. സംസ്ഥാനത്ത് സിപിഎം നടത്തുന്ന തേർവാഴ്ചയുടെ ഇരയാണ് രാജേഷ് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്രസർക്കാരിന് മുന്നിൽ...

കേന്ദ്രസർക്കാരിന് മുന്നിൽ...

തിരുവനന്തപുരത്തെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രധാനമന്ത്രിയെയും കാര്യങ്ങൾ അറിയിക്കും. വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പട്ടാള ഭരണത്തിന്...

പട്ടാള ഭരണത്തിന്...

വേണമെങ്കിൽ തലസ്ഥാന നഗരിയിൽ പട്ടാള ഭരണം ആവശ്യപ്പെടുമെന്നും കുമ്മനം വ്യക്തമാക്കി. പട്ടാള ഭരണം വരികയാണെങ്കിൽ അതിന് ഉത്തരവാദി സിപിഎമ്മായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അനാസ്ഥ...

സർക്കാർ അനാസ്ഥ...

തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്രമം വ്യാപകമായിട്ടും ഒരു സമാധാന യോഗം പോലും വിളിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം നേതാക്കളുടെ ഗൂഢാലോചന...

സിപിഎം നേതാക്കളുടെ ഗൂഢാലോചന...

തിരുവനന്തപുരത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കിയ കുമ്മനം, അക്രമത്തിന്റെ പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.

ബിജെപി എല്ലാം അനുസരിച്ചു....

ബിജെപി എല്ലാം അനുസരിച്ചു....

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ചതെല്ലാം ബിജെപി അനുസരിച്ചിരുന്നു. എന്നാൽ ബിജെപി ഇതെല്ലാം അനുസരിച്ചത് സിപിഎമ്മുകാർക്ക് തേർവാഴ്ച നടത്താനുള്ള അവസരമായി മാറിയെന്നും കുമ്മനം പറഞ്ഞു.

English summary
bjp state president kummanam rajashekharan's repsonse about rajesh's murder.
Please Wait while comments are loading...