മെഡിക്കൽ കോഴ അന്വേഷിച്ച എകെ നസീർ ബിജെപിയിൽ നിന്ന് തെറിക്കും! എല്ലാം ചോർത്തിക്കൊടുത്തു....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ പുകയുന്ന ബിജെപിയിൽ നേതാക്കൾക്കെതിരെ നടപടി. മെഡിക്കൽ കോഴ അന്വേഷിച്ച ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം.

ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...

ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്

അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ടാണ് എകെ നസീറിനെ സസ്പെൻഡ് ചെയ്യുന്നത്. ഒന്നരമാസം മുൻപ് രൂപീകരിച്ച കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്ക് വരുന്നതിന് മുൻപേ ചോർന്നിരുന്നു. എകെ നസീറിന്റെ ഇമെയിൽ ഐഡിയിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന് പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

aknazeerbjp

മെഡിക്കൽ കോഴ ആരോപണം ബിജെപി വളരെ രഹസ്യമായി കൈകാര്യം ചെയ്ത് വരുന്നതിനിടെയാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശൻ എന്നിവരുൾപ്പെടുന്ന കമ്മീഷനാണ് മെഡിക്കൽ കോഴ ആരോപണം അന്വേഷിച്ചത്.

ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഔട്ട്സ്പോക്കണും കാവിപ്പടയ്ക്കും പിടിവീഴും...

ആളൂർ മുങ്ങിയോ?പൾസർ സുനിക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടില്ല! ഇനി 24ന്,ആളൂർ ഹാജരായില്ല...

BJP Caught In Medical College Scam

അന്വേഷണ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും പണം വാങ്ങിയതായി ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദ് സമ്മതിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കങ്ങളാണ് അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടാൻ കാരണമായതെന്നും ആരോപണങ്ങളുണ്ടായിരുന്നു.

English summary
bjp state committee will suspend ak nazeer.
Please Wait while comments are loading...