തന്റെ പക്കല്‍ തെളിവുണ്ട്; പ്രസീത സിപിഎം നേതാവ് ജയരാജനെ കണ്ടു- ആരോപണവുമായി കെ സുരേന്ദ്രന്‍
കൊച്ചി: പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയാണ് പ്രസീത. ഈ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുകയാണ് കെ സുരേന്ദ്രന്‍. പ്രസീതയും പി ജയരാജനും കൂടിക്കാഴ്ച നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ മനോരമയോട് പറഞ്ഞു.

സികെ ജാനു എന്‍ഡിഎ ഘടകകക്ഷിയുടെ നേതാവാണ്. അവര്‍ താമര ചിഹ്നത്തില്‍ മല്‍സരിച്ച വ്യക്തിയാണ്. അവര്‍ക്ക് ബിജെപി മുറി ബുക്ക് ചെയ്തു എന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ പണം കൊടുക്കുന്നത് പ്രസീത കണ്ടിട്ടില്ല. പണം വാങ്ങിയെന്ന് സികെ ജാനു പറഞ്ഞിട്ടുമില്ല. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ
സുരേന്ദ്രനുമായി സികെ ജാനു ടെലിഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പ്രസീത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പണം ആവശ്യപ്പെട്ട ജാനുവിനോട് കോട്ടയത്തെ ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെടുകയും 10 ലക്ഷം രൂപ കൈമാറുകയും ചെയ്തുവെന്നാണ് പ്രസീതയുടെ ആരോപണം. തന്റെ മൊബൈലില്‍ കോള്‍ റെക്കോഡുണ്ട് എന്നാണ് പ്രസീത പറഞ്ഞത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെയാണ് സുരേന്ദ്രന്‍ പുതിയ ആരോപണം സിപിഎമ്മിനെതിരെ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ശക്തിപ്പെടുമെന്ന് ഉറപ്പാണ്.
മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ












Click it and Unblock the Notifications