Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു; മോദി-മാര്‍പാപ്പ ചര്‍ച്ചയെ പുകഴ്ത്തി മുരളീധരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ വേളയില്‍ കേരളത്തില്‍ ബിജെപി നേതൃത്വം ക്രൈസ്തവ നേതാക്കളുമായി ചര്‍ച്ച നടത്തി. മോദിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചത്. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തി അദ്ദേഹം കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയായ നരേന്ദ്രമോദി ക്രൈസ്തവ സമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് പറഞ്ഞു.

ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിന് ഈ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. നല്ല മനസുള്ള എല്ലാവര്‍ക്കും നല്ല ചിന്തകള്‍ നല്‍കുന്ന കൂടിക്കാഴ്ചയാണിത്. അതിന്റെ ഗുണം വരുംദിവസങ്ങളില്‍ എല്ലാവര്‍ക്കും വരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സന്തോഷം പങ്കുവെക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും മാര്‍ ക്ലിമിസ് പറഞ്ഞു. പ്രധാനമന്ത്രി മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത് ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ സന്തോഷകരമാണിത്. ഈ സന്ദര്‍ശനം കേരളത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

p

അതേസമയം, മോദി-മാര്‍പാപ്പ കൂടിക്കാഴ്ച്ച കത്തോലിക്ക സഭയോട് കേന്ദ്ര സര്‍ക്കാരിനുള്ള കരുതലും സ്‌നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തലശേരി ആര്‍ച്ചുബിഷപ്പും സിബിസിഐ വൈസ് പ്രസിഡന്റുമായ മാര്‍ ജോര്‍ജ് ഞരളക്കാടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ അടല്‍ ബിഹാരി വാജ്‌പേയ് കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങള്‍

ആഗോളസമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ലോക നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സര്‍വധര്‍മ സമഭാവനയില്‍ വിശ്വസിക്കുന്നയാളാണ് നരേന്ദ്രമോദി. അദ്ദേഹം മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ലോകത്തിന് സമാധാനാത്തിന്റെ വലിയ സന്ദേശം കൂടിയാണ് നല്‍കുന്നതെന്ന് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. മതനിരാസമോ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമോ അല്ല ജനാധിപത്യ സര്‍ക്കാരിന്റെ നയം. മറിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും ബഹുമാനിക്കുയും ചെയ്യുക എന്നതാണ്. കപട മതേതരത്വം ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ നയമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+