Get Updates
Get notified of breaking news, exclusive insights, and must-see stories!

നമുക്ക് മരം കൊള്ള മറക്കാം; ഇതിനുപിന്നാലെ ഓടാം... പരിഹസിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: മരം കൊള്ള വിവാദം കത്തിനില്‍ക്കവെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും കോളജ് പഠന കാലത്തെ സംഭവങ്ങളില്‍ കൊമ്പുകോര്‍ത്തത്. ഇരുവരും തമ്മിലുള്ള പുതിയ വാഗ്വാദം മരം കൊള്ള മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംശയിക്കുന്നു.

k

കഴിഞ്ഞ കുറേ ദിവസങ്ങളായി മരം കൊള്ളയും അന്വേഷണവും മറ്റുമായിരുന്നു മാധ്യമങ്ങളിലെ പ്രധാന രാഷ്ട്രീയ വാര്‍ത്തകളിലൊന്ന്. കെ സുധാകരന്‍ കോളജ് പഠന കാലത്ത് പിണറായി വിജയനെ മര്‍ദ്ദിച്ച കാര്യം പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഇന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് നാളെ രാവിലെ മറുപടി നല്‍കുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ വരുംദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച മാറുമെന്ന് പറയുന്നു സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലഥിതികളെവെച്ച് ചര്‍ച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+