കേരളത്തില്‍ തക്കംപാര്‍ത്ത് ബിജെപി; നിര്‍ണായക ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്ക്, അസംതൃപ്തരെ ചാക്കിടും!!
ന്യുഡല്‍ഹി: കേരളത്തില്‍ നിര്‍ണായക നീക്കത്തിന് ബിജെപി കേന്ദ്ര നേതൃത്വം. നിലവിലെ രാഷ്ട്രീയ-മത സാഹചര്യം മുതലെടുക്കാന്‍ പാര്‍ട്ടിയുടെ നീക്കം. ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരുമായി ചര്‍ച്ച നടത്താനും പദ്ധതി. പുതിയ നീക്കങ്ങള്‍ക്ക് എന്‍ഡിഎ ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കും.
തുഷാറും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും തമ്മില്‍ ചര്‍ച്ച നടത്തി. ബോര്‍ഡ്, കോര്‍പറേഷനുകളില്‍ ബിഡിജെഎസിന് നിര്‍ണായകമായ പദവികള്‍ നല്‍കാനും ധാരണയായി. പദവി ലഭിക്കേണ്ടവരുടെ പട്ടിക തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തിന് കൈമാറി. കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ആരൊക്കെ കൂടെപോരും എന്നാണ് ബിജെപി പരിശോധിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. പ്രാദേശികമായി കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ചില നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കലും പ്രതീക്ഷിച്ച പോലെ പ്രമുഖരായ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ സാധിച്ചില്ല.

കേരളത്തില്‍ 35 സീറ്റില്‍ വരെ ജയിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. പലപ്പോഴും മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. ഒരു സീറ്റിലും ജയിക്കാനായില്ല എന്ന് മാത്രമല്ല, കൈവശമുണ്ടായിരുന്ന നേമം മണ്ഡലം നിലനിര്‍ത്താനും ബിജെപിക്ക് സാധിച്ചില്ല. തുടര്‍ന്ന് സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പല ആരോപണങ്ങള്‍ ഉയരുകയും ചെയ്തു.

കേരളത്തെ പൂര്‍ണമായി പിന്നീട് തഴയുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കാര്യമായ പ്രാതിനിധ്യം കേരളത്തിന് നല്‍കിയില്ല. എന്നാല്‍ പുതിയ ചില രാഷ്ട്രീയ-മത സാഹചര്യം കേരളത്തില്‍ അനുകൂലമാകുന്നു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില പ്രതികരണങ്ങള്‍ ഉയര്‍ന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും മുതലെടുക്കാനാണ് ബിജെപിയുടെ ആലോചന.

ജനകീയരായ നേതാക്കളെ കൂടുതലായി ബിജെപിയിലെത്തിക്കാനാണ് നീക്കം. ബിജെപിയില്‍ നേരിട്ട് ചേരുന്നതിന് തടസമുള്ളവര്‍ക്ക് ഘടകകക്ഷികള്‍ വഴി ബിജെപിയുമായി സഹകരിക്കാം. ഇടത്-വലത് മുന്നണികളില്‍ കേരളത്തില്‍ നിരവധി അസംതൃപ്തരുണ്ട് എന്ന് ബിജെപി മനസിലാക്കുന്നു. കോണ്‍ഗ്രസിലെ ഡിസിസി ഭാരവാഹി തിരഞ്ഞെടുപ്പ്, സിപിഎമ്മിലെ ഉള്‍പ്പോര് എന്നിവയെല്ലാം അനുകൂല ഘടകമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

ഈ അവസരത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി കരുനീക്കം തുടങ്ങുന്നത്. തുഷാറും ജെപി നദ്ദയും ഡല്‍ഹിയില്‍ പ്രാഥമിക ചര്‍ച്ച നടത്തി. വിശദാമായ ചര്‍ച്ച ഈ മാസം അവസാനത്തില്‍ നടക്കും. അതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും തുഷാര്‍ ചര്‍ച്ച നടത്തും. കേരളത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍, ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള നീക്കം എന്നിവയാകും വിഷയം.

ഇടത്-വലത് മുന്നണികളിലെ അസംതൃപ്തരുടെ പട്ടിക ബിജെപിയും ആര്‍എസ്എസും തയ്യാറാക്കുന്നുണ്ട്. ഇവരുമായി രഹസ്യമായി ചര്‍ച്ചകള്‍ നടത്തും. ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കിയെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയനും ജെപി നദ്ദയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

പാലാ ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയക്ക് ബിജെപി പിന്തുണ നല്‍കിയിരുന്നു. ലൗജിഹാദ് ആദ്യം ഉന്നയിച്ചത് എസ്എന്ഡിപിയാണെന്നു തുഷാര്‍ പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ജെപി നദ്ദയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു എന്നാണ് വിവരം. മലപ്പുറം എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇടപെടീക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications