കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറി മാഫിയകള്‍ക്കു മുന്നില്‍ പട്ടികവിഭാഗത്തിനെ ഇട്ടുകൊടുക്കില്ല: ബിജെപി

Google Oneindia Malayalam News

കോഴിക്കോട്: ക്വാറി മാഫിയകള്‍ക്ക് മുമ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെഅവകാശങ്ങള്‍ അടിയറ വെക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടിപി ജയചന്ദ്രന്‍. മുക്കം മലയോര മേഖലയില്‍ മുതുവാന്‍വിഭാഗത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യു അധികാരികള്‍മടിച്ചതിന്ന് പിന്നില്‍ ദുരൂഹതയുണ്ട്. സ്ഥലം എംഎല്‍എ യും ജനപ്രതിനിധികളും മുതുവാന്‍ സമുദായത്തിനെ അവഗണിച്ചു. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുകളും കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടും അവഗണിച്ചതെന്തിനാണെന്ന് വ്യക്തമാക്കണം.

താലൂക്ക് ഒഫിസ് ഉപരോധിച്ചു; മുതുവാന്‍ സമുദായത്തിന് ഒടുവിൽ ജാതി സർട്ടിഫിക്കേറ്റ്താലൂക്ക് ഒഫിസ് ഉപരോധിച്ചു; മുതുവാന്‍ സമുദായത്തിന് ഒടുവിൽ ജാതി സർട്ടിഫിക്കേറ്റ്

നിരവധി തവണ അപേക്ഷിച്ചിട്ടും അവഗണിച്ചപ്പോഴാണ് സമുദായ അംഗങ്ങള്‍ സമരത്തിനിറങ്ങിയത്. തിങ്കളാഴ്ച 17 ഓളം സമുദായ അംഗങ്ങള്‍പ്രശ്‌നത്തില്‍ തീരുമാനമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാരെസമീപിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം നീട്ടിക്കൊണ്ടുപാകാനായിരൂന്നു അധികൃതരുടെ നിലപാട്. എഡിഎം ടി. ജനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ച് അപേക്ഷകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയത്. പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ അവ്യക്തത ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

bjp

2017 വരെ അനുവദിച്ച സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ക്ക്നിഷേധിക്കപ്പെട്ടതെന്ന് ഹിന്ദു മുതുവാന്‍ അവകാശ സംരക്ഷണ സമിതി വനിതാ നേതാവ് മിനി പറഞ്ഞു. സര്‍ക്കാര്‍ മാറുന്നതനുസരിച്ച് ജാതി മാറാനാവില്ല. വിവരാവകാശത്തിന് ചോദിച്ചാല്‍ പോലും പരിഹാസമാണ് മറുപടി. പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. അപേക്ഷകള്‍ കാണുന്നില്ലെന്ന മറുപടിയാണ് നല്‍കുന്നത്. അക്ഷരാഭ്യാസമില്ലാത്ത പഴയ തലമുറയെ വഞ്ചിച്ചതുപോലെ പുതിയ തലമുറയെ പറ്റിക്കാനാവില്ല. സമരത്തോടെ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ് അവര്‍ പറഞ്ഞു. ശൈലേഷ് മാക്കുന്നുമ്മല്‍, ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച മണ്ഡലം സമിതി അംഗം ശിവാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്

English summary
bjp will not leave backward class, peoples hand says bjp calicut district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X