തോറ്റ് തുന്നം പാടിയ ബിജെപിയുടെ പെർമിഷനാണോ രാഹുലിന് വേണ്ടത്; ഒന്ന് പൊയേർക്കാ: പിന്തുണയുമായി നേതാക്കള്‍
പാലക്കാട് എം എല്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരായി ബിജെപി ഉയർത്തുന്ന വെല്ലുവിളികള്‍ക്ക് മറുപടിയുമായി കെസി വേണുഗോപാലും രാഹുല്‍ മാങ്കൂട്ടത്തിലും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒരേടിൽപ്പോലും തങ്ങളുടേതായ ഒരു സംഭാവനയും അവകാശപ്പെടാനില്ലാത്ത ആർഎസ്എസും അവരുടെ നേതാവ് കേശവ ബലിറാം ഹെഡ്ഗേവാറും രാജ്യത്തിനേറ്റ കളങ്കമാണെന്ന് കെസി വേണുഗോപാല്‍ പറയുന്നു. ഏകാധിപത്യ, വർഗ്ഗീയ ആശയങ്ങൾ പ്രചരിപ്പിച്ച നേതാവിന്റെ പേരിൽ ഭരണനിർവഹണ സംവിധാനത്തിൽ ഒരു സ്മാരകം പോലും സൃഷ്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത് ചോദ്യം ചെയ്തതിനാണ് ഒരു ജനപ്രതിനിധിയെ കായികമായി ആക്രമിക്കുമെന്ന് ഒരു ബി ജെ പി നേതാവ് വെല്ലുവിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു ജനപ്രതിനിധിയാണ്. നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അടിമുടി പരാജയപ്പെടേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാൻ ബിജെപിക്ക് ഇത്തരം ഭീഷണികൾ മതിയാകാതെ വരും. അവരുടെ ഭീഷണികൾ നമുക്കൊരു പുതിയ അനുഭവമല്ല. പക്ഷേ ഇങ്ങനെയൊരു കൊലവിളി പ്രസംഗം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കേരള സർക്കാരിന്റെ സമീപനം തെളിയിക്കുന്നത് അവർ സംഘപരിവാറിന് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങി കഴിഞ്ഞു എന്നാണ്.

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ രാഹുലിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കാണിച്ച തിടുക്കമോ പ്രതിപക്ഷ നേതാക്കൾക്ക് മേൽ കേസെടുക്കാൻ കാണിക്കുന്ന താത്പര്യമോ പിണറായി സർക്കാരിന് ഈ വിഷയത്തിലില്ല എന്നത് കാണാതെ പോകാൻ കഴിയില്ല. സർക്കാർ പിന്തുണയില്ലെങ്കിലും രാഹുലിനെ ചേർത്തു നിർത്താനും സംരക്ഷിക്കാനും കോൺഗ്രസിന് കഴിയും. അത് വർഗ്ഗീയ ശക്തികൾക്ക് മുൻപിൽ ഒരു കാലത്തും അടിയറവ് പറയില്ലെന്ന ദൃഢനിശ്ചയം കൈമുതലായി ഉള്ളതുകൊണ്ടാണ്.
പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിൽ ഇടം നേടാനല്ല, അതിനുമപ്പുറം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വളഞ്ഞ മാർഗ്ഗത്തിൽ ഇടം നേടാനുള്ള ഗൂഢശ്രമമാണ് കാലങ്ങളായി സംഘപരിവാർ നടത്തുന്നത്. തങ്ങളുടേതായി ഒരു സംഭാവനയും അവകാശപ്പെടാനില്ലാത്ത രാജ്യത്തെ പൊതുവിടങ്ങൾ കൈവശപ്പെടുത്താനുള്ള ശ്രമം ഒരിക്കലും അനുവദിച്ചുനൽകാൻ കഴിയില്ല. ഇന്ന് ഹെഡ്ഗേവാറും നാളെയത് സവർക്കറും ഗോഡ്‌സെയുമാകുന്ന ദിവാസ്വപ്നം കണ്ടുറങ്ങുന്ന ഓരോ ആർഎസ്എസുകാരനും ഒന്ന് തിരിച്ചറിയണം. ചരിത്രബോധമുള്ള മതനിരപേക്ഷ ജനതയുടെ മണ്ണാണിത്. തുറന്നുകാണിക്കാനും തുറന്നെതിർക്കാനും അവർക്കൊപ്പം കോൺഗ്രസുണ്ടാകുമെന്നും കെസി വേണുഗോപാല്‍ കുറിച്ചു.
അതേസമയം, 'രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് കാല് കുത്താൻ ബിജെപിയുടെ പെർമിഷൻ വേണ്ടി വരുമത്രേ. ഏത് ബിജെപി, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ രാഹുലിനോട് തോറ്റ് തുന്നം പാടി അടുത്ത പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്നവൻ്റെ ബിജെപി. ഒന്ന് പൊയേർക്കാ...' എന്നാണ് ബി ജെ പിയെ പരിഹസിച്ചുകൊണ്ട് സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചത്.
സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകൾ സർക്കാർ കെട്ടിടങ്ങൾക്ക് നൽകരുത് എന്ന പൊതുമാനദണ്ഡത്തിന്റെ നഗ്നമായ ലംഘനമാണ് പാലക്കാട് നടന്നത് എന്നാണ് കോൺഗ്രസിന്റെ നിലപാട്. അതുകൊണ്ടുതന്നെ കോൺഗ്രസ് ശക്തമായ പ്രതിഷേധം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്തുവർഷമായി ഇന്ത്യ ഭരിക്കുന്ന ബിജെപി ഇതിനിടയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആയിരക്കണക്കിന് ബിൽഡിങ്ങുകൾക്കോ പാലങ്ങൾക്കോ റോഡുകൾക്കോ എന്തുകൊണ്ടാണ് ആർഎസ്എസ് സ്ഥാപകന്റെ പേര് കൊടുക്കാതിരുന്നത് ? നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി ആ സംസ്ഥാനങ്ങളിൽ ഒന്നും ഒരു പദ്ധതിയും ആർഎസ്എസ് സ്ഥാപകന്റെ പേരിൽ തുടങ്ങാതിരുന്നത് എന്തുകൊണ്ടാണ് ? കൊള്ളാവുന്ന ഒരു പേരല്ല എന്ന് തോന്നിയത് കൊണ്ടാണോ അതോ താത്വികമായി ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന വ്യക്തിപൂജ വിരുദ്ധത കൊണ്ടാണോ? രണ്ടിലേതാണ് എന്ന് കേരളത്തിലെ ആർഎസ്എസ് പറയട്ടെ.
കേരളത്തിലെ ആർ എസ് എസ് താത്വികമായി പരാജയപ്പെട്ട ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ടന്മാരായ ബിജെപി നേതാക്കൾ കാണിക്കുന്ന ഭോഷ്കിനെ ന്യായീകരിക്കേണ്ട ഗതികേടിലേക്ക് അവർ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications