'ബ്ലാക്ക് ഫംഗസ്; മരുന്നുകൾ ലഭ്യമാക്കാൻ വിദേശമലയാളികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ബ്ളാക്ക് ഫംഗസ് രോഗത്തിന്‍റെ ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിന്‍ ബി, ലൈപോസോമല്‍ ആംഫോടെറെസിന്‍ ബി എന്നീ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇവ ഉല്‍പാദിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്സിനുകള്‍ ലഭിച്ചവര്‍ അതിരുകടന്ന സുരക്ഷിതബോധം സൂക്ഷിക്കാന്‍ പാടില്ല. വാക്സിനുകള്‍ പ്രതിരോധം നല്‍കുന്നു, രോഗം പിടിപെട്ടാല്‍ തന്നെ അതിന്‍റെ രൂക്ഷത കുറവായിരിക്കും എന്നതെല്ലാം യാഥാര്‍ഥ്യമാണെങ്കിലും വാക്സിന്‍ എടുത്തവരിലും രോഗബാധ ഉണ്ടാകാം.
വാക്സിനേഷന്‍ എടുത്തു എന്നു കരുതി അശ്രദ്ധമായ പെരുമാറ്റ രീതികള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
മറ്റു ഗുരുതര രോഗാവസ്ഥയുള്ളവര്‍ ഒരു ഘട്ടത്തിലും അവരുടെ ചികിത്സയും ശ്രദ്ധയും ഉപേക്ഷിക്കരുത്. ആശുപത്രികളില്‍ പോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ സര്‍ക്കാരിന്‍റെ ഇസഞ്ജീവനി ആപ്പ് വഴി ടെലിമെഡിസിന്‍ സൗകര്യം ഉപയോഗിച്ച് ചികിത്സ തേടേണ്ടതാണ്.
ഈ ലോക്ഡൗണ്‍ കാലയളവില്‍ മാനസികരോഗ ചികിത്സയിലുള്ള രോഗികള്‍ക്കാവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം 31,520 പേരെ ഫോണില്‍ ബന്ധപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 74,087 കോളുകളും അതിഥി തൊഴിലാളികള്‍ക്കായി 24,690 കോളുകളും ചെയ്തു. ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങള്‍ക്ക് വേണ്ട മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പു വരുത്താന്‍ ലോക്ഡൗണ്‍ കാലയളവില്‍ മാത്രം ചെയ്തത് 2,18,563 ഫോണ്‍ കോളുകളാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഈ സംവിധാനം വഴി ഉറപ്പുവരുത്തിയെന്നും മുഖ്യമന്ത്ി അറിയിച്ചു.












Click it and Unblock the Notifications