• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്പരിപ്പിക്കുന്ന മാറ്റത്തിന് കോണ്‍ഗ്രസ്; മണ്ഡലം, ബ്ലോക്ക് കമ്മറ്റികള്‍ ഇനിയില്ല, പകരം രീതി ഇങ്ങനെ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്‍റെ ക്ഷീണത്തില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. തോല്‍വിയില്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണെങ്കിലും അതൊന്നും വലിയ പൊട്ടിത്തെറിയില്‍ എത്താത്തതില്‍ ദേശീയ നേതൃത്വത്തിനം വലിയ ആശ്വാസമാണുള്ളത്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ പാര്‍ട്ടി പുനഃസംഘടനയിലേക്ക് കടക്കണം എന്നാണ് ഹൈക്കമാന്‍ഡും ആഗ്രഹിക്കുന്നത്. പാര്‍ട്ടിയിലെ സമൂലമായ അഴിച്ചുപണിക്കൊപ്പം സംഘടന സംവിധാനത്തില്‍ പൊളിച്ചെഴുത്തുണ്ടായേക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അടിത്തട്ടില്‍ ശോകം

അടിത്തട്ടില്‍ ശോകം

നേതൃത്വത്തില്‍ ധാരാളിത്തം ഉണ്ടെങ്കില്‍ അടിത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശോകമായതാണ് കോണ്‍ഗ്രസിന്‍റെ പതനത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ട അടിത്തട്ടില്‍ പാര്‍ട്ടിയുടെ സംഘടന ശക്തിയെ ചലിപ്പിക്കുന്നതില്‍ വലിയ പോരായ്മകളാണ് അടുത്ത കാലത്തായിട്ട് ഉണ്ടായിട്ടുള്ളതെന്ന് നേതൃത്വം വിലയിരുത്തുന്നു.

സംഘടനാ ഘടന

സംഘടനാ ഘടന

ഈ സാഹചര്യത്തില്‍ അടിത്തട്ട് ശക്തിപ്പെടുത്തുന്ന തരത്തില്‍ സംഘടനാ ഘടനയില്‍ മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബ്ലോക്ക് കമ്മറ്റികളാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഒഴിവാക്കി നിയോജക മണ്ഡലം പുനഃസ്ഥാപനിക്കാനാണ് നിര്‍ദേശം. അങ്ങനെയെങ്കില്‍ ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ഗ്രൂപ്പ് താല്‍പര്യം

ഗ്രൂപ്പ് താല്‍പര്യം


ഇക്കാര്യത്തില്‍ ഉള്‍പ്പടെ അടുത്തയാഴ്ച ചേരുന്ന രണ്ട് ദിവസത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ അന്തിമതീരുമാനമുണ്ടാവും. മേല്‍ത്തട്ടിലേയും താഴേ തട്ടിലേയും ജംബോ കമ്മറ്റികള്‍ എന്ത് തന്നെയായാലും ഒഴിവാക്കാനും ആലോചനയുണ്ട്. ഗ്രൂപ്പ് താല്‍പര്യം പരിഗണിച്ച് നേതാക്കളെ പദവികളില്‍ തിരുകി കയറ്റുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.

ബൂത്ത് തലത്തില്‍

ബൂത്ത് തലത്തില്‍

ബൂത്തുകമ്മറ്റികളാണ് ജനങ്ങളുമായി ഏറ്റവും അടുത്ത് നേരിട്ട് ഇടപഴകുന്നത്. സജീവമായ ബുത്തുകമ്മറ്റികള്‍ ഏറെയുണ്ടെങ്കിലു ഇലക്ഷന്‍ സമയത്ത് പോലും നിര്‍ജീവമായിരുന്ന ബൂത്ത് കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഈ ബൂത്ത് കമ്മറ്റികള്‍ എത്രയും പെട്ടെന്ന് പുനഃസംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്‍പായി നടത്തിയ ബൂത്ത് പുനഃസംഘടന തട്ടിക്കൂട്ടായി മാറിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.

മണ്ഡലം കമ്മറ്റികള്‍

മണ്ഡലം കമ്മറ്റികള്‍

ബൂത്ത് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ അടുത്തതായി വരുന്നത് മണ്ഡലം കമ്മറ്റികളാണ്. എന്നാല്‍ പുതിയ സംവിധാനത്തില്‍ മണ്ഡലം കമ്മറ്റികള്‍ ഒഴിവാക്കി പഞ്ചായത്ത് കമ്മറ്റികള്‍ കൊണ്ട് വരും. നിലവില്‍ പല പഞ്ചായത്തിലും രണ്ട് മണ്ഡലം കമ്മറ്റികള്‍ ഉണ്ട്. ഇത് ഏകോപിച്ചുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ബ്ലോക്ക് കമ്മറ്റി

ബ്ലോക്ക് കമ്മറ്റി

20 ബൂത്ത് കമ്മറ്റികള്‍ക്ക് മുകളിലുള്ള പഞ്ചായത്തുകളിലാണ് രണ്ടിലേറെ മണ്ഡലം കമ്മറ്റികള്‍ ഉള്ളത്. മണ്ഡലം കമ്മറ്റിക്ക് മുകളിലായിട്ട് വരുന്നതാണ് ബ്ലോക്ക് കമ്മറ്റി. ഇത് ഒഴിവാക്കിയാണ് നിയോജക മണ്ഡലം കമ്മറ്റി മാത്രമായി പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഒരു നിയോജക മണ്ഡലം കമ്മറ്റിയിലും രണ്ട് ബ്ലോക്ക് കമ്മറ്റികള്‍ ഉണ്ട്.

 കെപിസിസി അംഗം

കെപിസിസി അംഗം

ഒാരോയിടത്തും നിന്നും ഒാരോ കെപിസിസി അംഗത്തെ തിരഞ്ഞെടുക്കാമെന്നതുകൊണ്ട് ഗ്രൂപ്പ് നേതൃത്വം തന്നെയാണ് ഈ രീതി തുടര്‍ന്നത്. എന്നാല്‍ കെപിസിസി അംഗങ്ങള്‍ കൂടി എന്നതല്ലാതെ ഇതുകൊണ്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവും ഉണ്ടായില്ല. ഈ രീതിയിലുള്ള പുനഃസംഘടനയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്.

അഭിപ്രായ വ്യത്യാസങ്ങള്‍

അഭിപ്രായ വ്യത്യാസങ്ങള്‍

നിയോജക മണ്ഡലം കമ്മറ്റി കൊണ്ട് വരുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. എന്നാല്‍ മണ്ഡലം, ബ്ലോക്ക് കമ്മറ്റികള്‍ ഒഴിവാക്കിയാല്‍ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടമാകും എന്നത് നേതാക്കളെ ആശങ്കയിലാക്കുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള കമ്മറ്റികള്‍ നിലനിര്‍ത്തിക്കൊണ്ട് നിയോജക മണ്ഡലം കമ്മറ്റി കൂടി രൂപീകരിക്കാമെന്ന ആശയമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് ആര്

അതേസമയം, ദേശീയ നേതൃത്വം നിയോഗിച്ച സമിതി അടുത്ത ദിവസം തന്നെ കേരളത്തില്‍ എത്തുന്നുണ്ട്. മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഇവര്‍ അഭിപ്രായം എഴുതി വാങ്ങും. ഡിസിസികളിൽനിന്നും റിപ്പോർട്ട് ശേഖരിക്കും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടു കൂടുതൽ നിർദേശങ്ങൾ എഴുതി നല്‍കേണ്ടി വരും. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഓരോ എംഎല്‍എ മാരുമായി ഒറ്റയ്ക്ക് ഒറ്റക്ക് ചര്‍ച്ച നടത്തും.

കെപിസിസി അധ്യക്ഷ സ്ഥാനത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്ത്

മുൻ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, പുതുച്ചേരി മുൻമുഖ്യമന്ത്രി വി.വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉടന്‍ മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്. സംഘടാന തിരഞ്ഞെടുപ്പോടെയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

cmsvideo
  തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

  English summary
  Block committee may be avoided:Congress to restructure party in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X