കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തി പറ്റിക്കുന്നത് വിദ്യാര്‍ത്ഥിനികള്‍! ബ്ലൂ ബ്ലാക്ക്മെയിലിങ്ങ് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

പുരുഷന്‍മാരേയും വിദ്യാര്‍ത്ഥികളേയും വശത്താക്കി ലൈംഗികമായി തട്ടിപ്പ് നടത്തുന്ന സ്ത്രീകളുടെ സംഘത്തില്‍ വിദ്യാര്‍ത്ഥിനികളും. ആളുകളെ രഹസ്യമായി എത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് വിദ്യാര്‍ത്ഥിനികളാണെന്ന് റിപ്പോര്‍ട്ട്.

തഞ്ചത്തില്‍ വശീകരിച്ച് വലയിലാക്കിയ പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അത് മൊബൈലില്‍ പകര്‍ത്തി പിന്നീടാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടുത്ത സ്ത്രീകളുടെ സംഘത്തെ കുറിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് ഇക്കൂട്ടര്‍ ആളുകളെ വശത്താക്കുന്നത്. ഒരിക്കല്‍ ഇവരുടെ തട്ടകത്തില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഭീഷണിയിലൂടെയാണ് പണം തട്ടിയെടുക്കുന്നത്. മാനം ഭയന്നാണ് പലരും ഇവര്‍ക്ക് പണം നല്‍കാന്‍ തയ്യാറാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം പലരില്‍ നിന്നുമായി തട്ടിയെടുത്തതെന്നാണ് വിവരം. പലരും മാനഹാനി ഭയന്ന് എത്ര രൂപ വേണമെങ്കില്‍ നല്‍കാന്‍ തയ്യാറാവുന്നതാണ് ഇക്കൂട്ടര്‍ വളമാക്കിയിരിക്കുന്നത്.

ഫോണില്‍

ഫോണില്‍

പരസ്യം കണ്ട് വിളിക്കുന്നവരെ ചതിയില്‍ വീഴ്ത്താന്‍ ഇവര്‍ക്ക് പ്രത്യേകം രീതികള്‍ ഉണ്ട്. ഫോണില്‍ ഇടപാടുകാര്‍ ബന്ധപ്പെട്ടാല്‍ ഇവര്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടും. മണിക്കൂറിന് 8000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. പണം അടച്ചെന്ന് ബോധ്യമായാല്‍ മിനിറ്റുകള്‍ക്കകം ഒരു പ്രത്യേക ഇടം പറഞ്ഞ് കൊടുക്കുകയോ അല്ലേങ്കില്‍ ഇവര്‍ തന്നെ നേരിട്ട് എത്തുകയോ ചെയ്യും.

സ്കൂട്ടറില്‍

സ്കൂട്ടറില്‍

ഇടപാടുകാരന്‍ നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് ഇവര്‍ സ്കൂട്ടറിലായിരിക്കും പോകുക. അവിടെ എത്തിയാല്‍ പിന്നെ ഇടപാടുകാരേയും കൂട്ടി ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകും.
ശാരീരിക ബന്ധത്തിന് ശേഷം ഉടന്‍ തന്നെ ഇടപാടുകാരനെ പറഞ്ഞ് വിടും. അപ്പോഴേക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദൃശ്യങ്ങള്‍ എല്ലാം തന്നെ തന്ത്രപൂര്‍വ്വം പകര്‍ത്തിയിട്ടുണ്ടാകും.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

ഉടനെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കും. വഴങ്ങിയില്ലേങ്കില്‍ ഇടപാടുകാരുടെ വാട്സ് ആപ്പിലേക്ക് ദൃശ്യങ്ങള്‍ അയക്കും. ഇത് സമൂഹമാധ്യമങ്ങളിലും യുട്യൂബിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. കുടുംബാംഗങ്ങളെ കൂടി വിവരങ്ങള്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ പലരും പണം കൊടുക്കാന്‍ തയ്യാറാകുമെന്നാണ് വിവരം.

സാമ്പത്തിക നില

സാമ്പത്തിക നില

ഇടപാടുകാരന്‍റെ സാമ്പത്തിക നില അനുസരിച്ചാകും പിന്നീട് സംഘം പണം ആവശ്യപ്പെടുന്നത്. 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് തട്ടിപ്പിലൂടെ നേടിയെടുക്കുന്നത്. അധ്യാപകരും അഭിഭാഷകരും വരെ പലപ്പോഴും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ട്രാക്ക് ചെയ്യാന്‍

ട്രാക്ക് ചെയ്യാന്‍

ഇവരുടെ സ്കൂട്ടറിന്‍റെ നമ്പറോ ഇവര്‍ ബന്ധപ്പെടുന്ന ഫോണ്‍ നമ്പറോ ട്രേസ് ചെയ്യാന്‍ ശ്രമിച്ചാലും കുടുങ്ങും. കാരണം ഇടപാട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇവര്‍ ഇടപാടുകാരുടെ നമ്പര്‍ ബ്ലോക്ക് ചെയ്യും. മറ്റ് നമ്പറില്‍ നിന്ന് ബന്ധപ്പെടാന്‍ ശ്രമിച്ചാലും ഭീഷണിയിലൂടെ തന്നെ അതിനേയും പ്രതിരോധിക്കും.

English summary
blue blackmailing in calicut new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X