കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കരയ്‌ക്കെത്തിച്ച ബോട്ടുകള്‍ തിരുവനന്തപുരത്തേതെന്ന് സംശയം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട്ട് പുറംകടലില്‍ കണ്ടെത്തിയ ബോട്ട് തിരുവനന്തപുരത്തേതെന്ന് സംശയം. രണ്ട് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങളും ബോട്ടുകളുടെ അവശിഷ്ടങ്ങളുമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ വൈകിട്ട് 4.30 ഓടെ ഒരു മൃതദേഹം ബേപ്പൂര്‍ ഹാര്‍ബറിലും മറ്റൊന്ന് കൊയിലാണ്ടിയിലും എത്തിക്കുകയായിരുന്നു.

മാധ്യമങ്ങള്‍ വര്‍ഗീയ പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു: ഒ അബ്ദുറഹ്മാന്‍
കൊയിലാണ്ടിയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ അഭിഷേക് വഞ്ചിയിലെ മല്‍സ്യത്തൊഴിലാളികളാണ് പുറംകടലില്‍ ഒഴുകുന്ന മൃതദേഹം കണ്ടത്. ഉടന്‍ കരയിലെ മല്‍സ്യതൊഴിലാളികളെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി ഹാര്‍ബറില്‍നിന്ന് പി.പി.അനീസിന്റെ നേതൃത്വത്തില്‍ വഞ്ചിയുമായി മല്‍സ്യതൊഴിലാളികള്‍ പുറംകടലിലെത്തി മൃതദേഹം ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊയിലാണ്ടിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കുരിശുമാലയുണ്ട്.

koyilandymridadhaham

കടലില്‍ ഒഴുകി നടക്കുകയായിരു ബോട്ടിന്റെ അവശിഷ്ടങ്ങളും മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ചു. സിന്ധുമാതാ, സിന്ധു യാത്രാ മാതാ എന്നീ പേരുകള്‍ ബോട്ടുകളില്‍ എഴുതിയിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന പറഞ്ഞു. വിഴിഞ്ഞത്ത് ഇത്തരമൊരു പേരില്‍ കൃസ്ത്യന്‍ പള്ളി ഉള്ളതായി വിവരമുണ്ടെന്നും അവര്‍ പറഞ്ഞു.

ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതുമായ നടപടികള്‍ വേഗത്തിലാക്കുമെ്ന്ന ജില്ലാകലക്ടര്‍ യു.വി ജോസ് പറഞ്ഞു. 19 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്.

English summary
Boats found in Kozhikode is suspected to be from Trivandrum,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X