ബോബി ചെമ്മണ്ണൂർ പറഞ്ഞത് പോലെ സ്വർണ വില 22 ശതമാനം കുറയില്ല?;വില 25000 കുതിക്കും? സാധ്യത ഇങ്ങനെ
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ സ്വർണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. നിലവിൽ വില 95000ത്തിലാണ് . അതായത് ഒരു പവൻ വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് ഒരു ലക്ഷത്തിന് മുകളിൽ നൽകണം. വർഷാവസാനം ആയതോടെ വില ഉയരുന്ന ഈ ട്രൻഡിൽ വല്ല മാറ്റങ്ങളും ഉണ്ടാകുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.
വിലയിൽ ഏകദേശം 22 ശതമാനം കുറവ് പ്രതീക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ പ്രവചിച്ചത്. 22 ശതമാനമെന്ന് പറയുമ്പോൾ കേരളത്തിലെ വില വെച്ച് നോക്കിയാൽ ഏകദേശം 74000ത്തിലേക്ക് വീഴുമെന്ന് (95760 ആണ് കേരളത്തിലെ നിലവിലെ പവൻ വില). അത്രയും ഇടിവിന് സാധ്യതയുണ്ടോയെന്നതാണ് ചോദ്യം. ആഗോള വിദഗ്ധർ പറയുന്നത് എന്തെന്ന് നോക്കാം.

ഇന്ത്യയിൽ സ്വർണം കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് വലിയ മുന്നേറ്റമാണ് നടത്തിയത്. നവംബർ 18-ലെ 1,22,351 രൂപയിൽ നിന്ന് ചൊവ്വാഴ്ച 1,30,778 രൂപയിലേക്ക് വിയെത്തി. അതായത് 8,427 രൂപയുടെ വർദ്ധനവ്. സുരക്ഷിത നിക്ഷേപ ആവശ്യം, യുഎസ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, ആഗോള നിക്ഷേപ താൽപ്പര്യം എന്നിവയാണ് വില വർധനവിന് കാരണമായത്. ഇതോടെ 10 ഗ്രാമിന് 1.5 ലക്ഷം രൂപയെന്ന അടുത്ത നാഴികക്കല്ല് ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.
സ്വർണത്തിന് ശക്തമായ മുന്നേറ്റത്തിനുള്ള പശ്ചാത്തലമാണ് ഇപ്പോൾ ഉളളതെന്ന് പറയുകയാണ് റിലയൻസ് സെക്യൂരിറ്റീസിലെ ജിഗർ ത്രിവേദി . റിയൽ യീൽഡിലെ കുറവ്, ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷ, ദുർബലമായ യുഎസ് ഡോളർ, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങൽ, വർദ്ധിച്ച ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ കൊമെക്സ് ഗോൾഡിന് ഗുണകരമാകുന്നതായി ത്രിവേദി ചൂണ്ടിക്കാട്ടി.
നിലവിലെ മുന്നേറ്റം പരിഗണിക്കുമ്പോൾ 1.5 ലക്ഷം സാധ്യമാണ്,അദ്ദേഹം പറഞ്ഞു. എന്നാൽ 2026-ന്റെ ആദ്യ പകുതിയിൽ ഫെഡിന്റെ നിലപാട് വളരെ പ്രധാനമാണ്."ഒരു "സാങ്കേതിക തിരുത്തൽ ഉണ്ടാകാമെങ്കിലും, മൊത്തത്തിലുള്ള പ്രവണത ബുൾ റൺ"ആണെന്നും അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ 1.5 ലക്ഷം രൂപയിലേക്ക് സ്വർണം അടുക്കുമെന്നും ത്രിവേദി നിരീക്ഷിച്ചു.
1,50,000 എന്ന സംഖ്യയിലേക്ക് 2026 ൽ സ്വർണ വില എത്താനുള്ള സാധ്യത ഓഗ്മോണ്ടിലെ ഗവേഷണ വിഭാഗം മേധാവിയായ രേണിഷ ചൈനാനിയും തള്ളിക്കളയുന്നില്ല. എന്നാൽ വില കൂട്ടുന്നതിനുള്ള ഉത്തേജക ഘടകങ്ങൾ കാര്യമായി കടന്നുവന്നില്ലെങ്കിൽ ഉടൻ ഇത് സംഭവിക്കാൻ സാധ്യതയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ സ്വർണശേഖരം, എംസിഎക്സ് വിലകളിലെ താരിഫ് സ്വാധീനം, എംസിഎക്സിലെ കുറഞ്ഞ ലിക്വിഡിറ്റി, വർദ്ധിച്ചുവരുന്ന സുരക്ഷിത നിക്ഷേപ ആവശ്യം എന്നിവയാണ് സ്വർണ്ണത്തിന് സമീപകാലത്ത് പ്രധാന പിന്തുണ നൽകുന്നതെന്നും ചൈനാനി കൂട്ടിച്ചേർത്തു.
യുഎസ് ബോണ്ട് യീഷഡിൽ വർദ്ധനവോ ഡോളർ ശക്തിപ്പെടുകയോ ചെയ്താൽ സ്വർണവിലയിൽ വലിയ തിരുത്തലുകൾക്ക് സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ചുരുക്കത്തിൽ, 1.5 ലക്ഷം രൂപ എന്ന പ്രവചനങ്ങൾ വളരെ നിർണായകമാണ്. അപ്പോഴും ആഭ്യന്തരവും അന്തർദേശീയവുമായ വിശകലന വിദഗ്ദ്ധർ സൂചിപ്പിക്കുന്നത് മുന്നോട്ടുള്ള നാളുകളിലും സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ്. എങ്കിലും മുന്നേറ്റത്തിനുള്ള സാധ്യത ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.
കേരളത്തിൽ ഇനി എത്രയൊക്കെ വില കുറഞ്ഞാലും 80,000ത്തിൽ താഴേക്ക് വില വീഴാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പല വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. പരമാവധി 85000ത്തിലേക്ക് വരെ വില എത്തിയേക്കാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications