'ദിലീപിനും സിദ്ദിഖിനും ബോചെയ്ക്കും വേണ്ടി, രാഹുൽ ഈശ്വരല്ല ശൈത്താൻ', എയറിലാക്കി അഡ്വ. ജയശങ്കര്‍
ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് രംഗത്ത് വന്ന രാഹുൽ ഈശ്വറിനെ എയറിലാക്കി അഡ്വക്കേറ്റ് ജയശങ്കർ. പീഡനക്കേസുകൾ ഉണ്ടാകുമ്പോൾ രാഹുൽ ഈശ്വർ രംഗത്ത് വരികയും പീഡകന് വേണ്ടി വാദിക്കുകയും ചെയ്യുമെന്ന് ജയശങ്കർ പരിഹസിച്ചു. രാഹുൽ ഈശ്വറിന് പുതിയ പേരും ജയശങ്കർ നിർദേശിക്കുന്നു. എബിസി മലയാളം ന്യൂസിലാണ് അഡ്വ. ജയശങ്കറിന്റെ പ്രതികരണം.
അഡ്വക്കേറ്റ് ജയശങ്കറിന്റെ വാക്കുകള്‍: രാമന്‍പിളള വാദിച്ചിട്ട് പോലും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി മജിസ്‌ട്രേറ്റ് നിരാകരിക്കുമ്പോള്‍ ഈ നാട്ടില്‍ ഏറ്റവും അധികം മനോവേദന അനുഭവിക്കുന്നത് രാഹുല്‍ ഈശ്വര്‍ എന്ന ചിന്തകനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയാണ് അദ്ദേഹത്തിന് വലിയ ഖ്യാതി ഉണ്ടായത്. 5 മിനുട്ട് 3 സെക്കന്‍ഡ് എന്നൊക്കെ പറഞ്ഞ് ടെലിവിഷന്‍ ചാനലുകളില്‍ ഓരോന്ന് അടിച്ച് വിടുന്ന ആളാണ്.

വിദണ്ഡവാദത്തില്‍ എന്തെങ്കിലും അവാര്‍ഡ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ പുള്ളിക്ക് കൊടുക്കണം. സമീപകാലത്തായി അദ്ദേഹം സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് പീഡനക്കേസുകളിലാണ്. രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും സ്ത്രീയെ ആരെങ്കിലും പീഡിപ്പിച്ചു എന്ന് കേട്ടാല്‍ ഉടനെ ടിവി ചാനലുകാര്‍ രാഹുല്‍ ഈശ്വരനെ വിളിക്കുന്നു. അദ്ദേഹം പീഡന സ്‌പെഷ്യലിസ്റ്റ് ആണ്. ചാനലുകാര്‍ വിളിക്കുമ്പോള്‍ അദ്ദേഹം പീഡനത്തിന് തെളിവുണ്ടോ ഇതാണോ പീഡനം എന്നൊക്കെ ചോദിച്ച് വാദിക്കാന്‍ തുടങ്ങും.
സിനിമാ നടന്‍ ദിലീപിന് വേണ്ടി, അല്ലെങ്കില്‍ സിദ്ദിഖിന് വേണ്ടി, അതുമല്ലെങ്കില്‍ ഇപ്പോള്‍ ബോചെയ്ക്ക് വേണ്ടി ഓരോ ചാനലുകളില്‍ പോയി വാദിക്കുന്നു. എവിടെ പീഡനമുണ്ടായാലും രാഹുല്‍ രംഗത്ത് വരികയും പീഡനകന് വേണ്ടി വാദിക്കുകയും ചെയ്യും. ഇയാള്‍ യഥാര്‍ത്ഥത്തില്‍ നിരപരാധിയാണെന്നും പരാതി ഉന്നയിച്ച സ്ത്രീ മോശക്കാരിയാണ് എന്നും അങ്ങ് സ്ഥാപിക്കും.
ബോചെയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച സ്ത്രീക്ക് എതിരെയും രാഹുല്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിക്കഴിഞ്ഞു. നടി അതിന് മറുപടിയും പറഞ്ഞു. ഞാനൊരു ഈശ്വര വിശ്വാസിയല്ല. പക്ഷേ ഈശ്വരനെ നിന്ദിക്കുന്നത് ശരിയല്ല. ഈ രാഹുല്‍ ഈശ്വര്‍ എന്ന ചെറുപ്പക്കാരന് പേരിട്ടത് വലിയ ഈശ്വര നിന്ദയാണ്. അയാളുടെ അച്ഛന്റെ പേര് ഈശ്വരന്‍ എന്നാണോ എന്നറിയില്ല. അദ്ദേഹത്തിന്റെ പേര് രാഹുല്‍ ശൈത്താന്‍ എന്നാക്കിയാല്‍ നന്നായിരിക്കും.
കാരണം അദ്ദേഹം എപ്പോഴും ചെകുത്താന്റെ വക്കാലത്ത് പിടിച്ചാണ് എപ്പോഴും വാദിക്കുന്നത്. ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന് ആ പേരിട്ടത് സഹിക്കില്ല. ഈശ്വരന് നിരക്കാത്ത വര്‍ത്തമാനമാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഗസറ്റില്‍ കൊടുത്തിട്ട് രാഹുല്‍ ശൈത്താന്‍ എന്നാക്കണം. അങ്ങനെ ആണെങ്കില്‍ അദ്ദേഹത്തിനും അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കുന്ന ചാനലുകാര്‍ക്കും ചെകുത്താന്റെ എല്ലാ വിധത്തിലുളള അനുഗ്രഹവും ലഭിക്കും എന്നുളള കാര്യത്തില്‍ സംശയമില്ല. അദ്ദേഹം ഇത് പരിഗണിച്ചില്ലെങ്കിലും നാട്ടുകാര്‍ അദ്ദേഹത്തിന്റെ പേര് ഈ രീതിയില്‍ പരിഷ്‌ക്കരിക്കുന്നത് വളരെ നന്നായിരിക്കും.












Click it and Unblock the Notifications