Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങൾക്ക് മുമ്പിലെ ശിൽപങ്ങൾക്ക് രാഹുൽ ഈശ്വർ മാക്സി ഇടീക്കുമോ? ചോദ്യവുമായി നടി ശ്രീയ രമേശ്

കൊച്ചി: ഹണി റോസ്- ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ബോബിക്ക് ഒപ്പമാണ് രാഹുല്‍ ഈശ്വര്‍. ഹണിയുടെ വസ്ത്രധാരണം മാന്യമല്ലെന്ന വാദമാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പ്രതികരണങ്ങളിലെല്ലാം ആവര്‍ത്തിക്കുന്നത്. ഹണി തന്നെ രാഹുലിന് ചുട്ടമറുപടി നല്‍കി രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലും രാഹുല്‍ ഈശ്വറിന്റെ നിലപാടിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വിവാദത്തിൽ രാഹുലിനെതിരെ നടി ശ്രീയ രമേശ് രംഗത്ത് വന്നിരിക്കുകയാണ്. സ്ത്രീകൾ എന്ത് വേഷം ധരിക്കണം, ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം എന്നൊക്കെ രാഹുൽ ഈശ്വരാണോ തീരുമാനിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീയ ചോദിക്കുന്നു.

Rahul easwar

ശ്രീയ രമേശിന്റെ പ്രതികരണം: പെൺ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ?

ഹണി ഉൾപ്പെടെ സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രൊഫഷണൽ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയന്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിയ്ക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്. ഹണിയും അതേ ചെയ്തുള്ളൂ.

അതിന് അവരുടെ വസ്ത്രധാരണം മുതൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാൻ നടക്കുന്നു. കുറ്റാരോപിതനേക്കാൾ സ്ത്രീവിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.

അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്. മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്ട്രീയക്കാരുടെ പോർവിളികളും വർഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരു ക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+