മലപ്പുറത്ത് വീട്ടു ജോലിക്കാരുടെ മൃതദേഹം അയല്‍ വീട്ടിലെ വാട്ടർ ടാങ്കില്‍: ദുരൂഹത
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കില്‍ കണ്ടെത്തിയത് അയല്‍വീട്ടിലെ ജോലിക്കാരിയുടെ മൃതദേഹം. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണ് മരിച്ചതെന്ന് വളാഞ്ചേരി പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്ത് മറ്റൊരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീയാണ് ഫാത്തിമ. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടാങ്ക് വൃത്തിയാക്കാനായി വീട്ടിലെ സെക്യുരിറ്റി ജീവനക്കാരന്‍ തൊഴിലാളികളെ ഏല്‍പ്പിച്ചിരുന്നു. രാവിലെ ഇവർ വന്ന് ടാങ്ക് വൃത്തിയാക്കാന്‍ നോക്കിയപ്പോഴാണ് അകത്ത് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഇവർ പൊലീസില്‍ വിവരം അറിയിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞെങ്കിലും മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

മൃതദേഹം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ തുടക്കത്തില്‍ സാധിച്ചിരുന്നില്ല. തുടർന്ന് പരിസരവാസികളുടെ കൂടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടുജോലിക്കാരിയായ ഫാത്തിമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തില്‍ സ്വർണാഭരണം അടക്കം ഉള്ളതിനാല്‍ മോഷണ ശ്രമത്തിന്റെ ഭാഗമായുള്ള കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ പത്ത് മണിയോടെയാണ് ഫാത്തിമ വീട്ടില്‍ നിന്നും ഇറങ്ങിയത്. മൃതദേഹം കിടന്ന വാട്ടർ ടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചത്. ഇതില്‍ ആമയേയും വളർത്തിയിരുന്നു. ഉടമസ്ഥനും കുടുബവും വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന വീട്ടില്‍ സെക്യൂരിറ്റി ജീവന്‍ മാത്രമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications