അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍!! കൈപ്പത്തി ഇല്ല.. അരയ്ക്ക് താഴേക്ക് കാലുകളും !!

കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപത്ത് വെച്ച് മുതിരപ്പുഴയാറില്‍ നിന്നാണ് സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തിയത്.. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ രാജക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇവിടെയെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് ശരീരത്തിന്‍റെ ഭാഗം കണ്ടെത്തിയത്. മനുഷ്യ ശരീരമാണെന്ന കണ്ടതോടെ ഒഴുകി പോകാതെ തോട്ടിയും കയറും ഉപയോഗിച്ച് ഇവര്‍ കരയ്ക്ക് കയറ്റുകയായിരുന്നു.

ഇതോടെ കഴിഞ്ഞ മാസം കുഞ്ചിത്തണ്ണിയില്‍ നിന്നും ലഭിച്ച ശരീരവാശിഷ്ടങ്ങളും മുതിരപ്പുഴയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും ഒരാളുടേതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇതോടെ പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനവും ഈ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

മുതിരപ്പുഴയാറില്‍

മുതിരപ്പുഴയാറില്‍

ഇന്നലെയാണ് ഉച്ചയോടെ മുതിരപ്പുഴയാറിലെ മഴവെള്ളപ്പാച്ചലില്‍ ശരീരഭാഗം ഒഴുകി നടക്കുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ കണ്ട്ത്. മനുഷ്യ ശരീരമാണെന്ന് സംശയം തോന്നിയ പിന്നീലെ ഇവര്‍ തോട്ടിയും കയറും ഉപയോഗിച്ച് ശരീരം കരയ്ക്കേക്ക് അടുപ്പിച്ചു.

അഴുകിയ നിലയില്‍

അഴുകിയ നിലയില്‍

അഴുകി ജീര്‍ണിച്ച നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. കൈപ്പത്തികള്‍ രണ്ടും അരയ്ക്ക് താഴേക്ക് കാലുകള്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലായിരുന്നു ശരീരം.

പോലീസില്‍

പോലീസില്‍

ഉടന്‍ തന്നെ ഇവര്‍ രാജാക്കാട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ പിഡി അനൂപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ശരീരഭാഗങ്ങള്‍ പരിഷശോധിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുഞ്ചിത്തണ്ണിയില്‍ നിന്ന്

കുഞ്ചിത്തണ്ണിയില്‍ നിന്ന്

കഴിഞ്ഞ മാസമാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യന്‍റെ കാല്‍ ലഭിച്ചത്. വെട്ടിമാറ്റിയ നിലയിലായിരുന്നു കാല്‍. ഇതോടെ മറ്റ് ശരീരഭാഗങ്ങള്‍ പുഴയ്ക്ക് സമീപമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധിച്ച് നോക്കിയെങ്കിലും ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കാല്‍ മാത്രമെങ്ങനെ

കാല്‍ മാത്രമെങ്ങനെ

കാല്‍ മാത്രം ലഭിച്ചതോടെ പോലീസ് ആശങ്കയിലായി. കാല്‍ മാത്രം വെച്ച് ആരുടേതെന്ന് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി ശാസ്ത്രീയ പരിശോധന ആവശ്യമായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ജസ്നയുടേതോ?

ജസ്നയുടേതോ?

ശരീര ഭാഗം കണ്ടെത്തിയതോടെ പോലീസ് പ്രദേശത്തെ മിസ്സിങ്ങ് കേസുകള്‍ പരിശോധിച്ചിരുന്നു. പത്തനംതിട്ട മുക്കൂട്ടു തറയില്‍ നിന്നും കാണാതായ ജസ്നയുടേതാണോ ശരീരം എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ പ്രദേശത്ത് നിന്ന് കാണാതായ മറ്റ് പെണ്‍കുട്ടികളെ കുറിച്ചും പോലീസ് അന്വേഷിച്ചു

ജസ്‌ന നെടുങ്കണ്ടത്തെത്തി

ജസ്‌ന നെടുങ്കണ്ടത്തെത്തി

ജസ്ന രാമക്കല്‍മേട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പുഴയില്‍ നിന്നാണ് കാല്‍ ലഭിച്ചത്. 25 ദിവസം വരെ കാലിന് പഴക്കമുണ്ടെന്നായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്.

ജസ്നയുടെ പിതാവിനെ

ജസ്നയുടെ പിതാവിനെ

സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവ് ജയിംസിന്‍റെ രക്ത സാമ്പിള്‍ പോലീസ് ശേഖരിച്ചു. കൂടാതെ കാണാതായ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

ഡിഎന്‍എ ഫലത്തിനായി

ഡിഎന്‍എ ഫലത്തിനായി

കണ്ടെത്തിയ കാലിന്‍റെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലത്തിനായി കാത്ത് നില്‍ക്കുന്നതിനിടയിലാണ് മറ്റ് ശരീരഭാഗങ്ങള്‍ കൂടി ലഭിച്ചിരിക്കുന്നത്.

ദുരൂഹത

ദുരൂഹത

അരയ്ക്ക് താഴേക്കും കഴുത്തിന് മുകളിലേക്കും മുറിചച്ുമാറ്റിയ നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. ഇതോടെ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. കണ്ടെത്തിയ ശരീരഭാഗം ആയുധങ്ങള്‍ ഉപയോഗിച്ച് കീറി മുറിച്ചതായാണ് ഉള്ളതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മാസങ്ങള്‍

മാസങ്ങള്‍

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അപ്രത്യക്ഷമായത്. വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തും പുറത്തും വ്യാപക തിരച്ചില്‍ നടത്തി. മൈസൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഗോവ, മുംബൈ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞു. എന്നാല്‍ നിരാശമാത്രമായിരുന്നു ഫലം.

അന്തിമ ഘട്ടത്തില്‍

അന്തിമ ഘട്ടത്തില്‍

ജസ്ന തിരോധാന കേസ് അന്തിമ ഘട്ടത്തിലാണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ സുപ്രധാന തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പോലീസ് പക്ഷേ ഇതുവരെ തെളിവെന്തെന്ന് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇനിയും ജസ്നയെ കണ്ടെത്താന്‍ ആയില്ലേങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+