Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ ബോംബേറ്: കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവം ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മിന്റെ കൊട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍.

പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകളും കൊട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകള്‍ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ഏറ്റവും അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021 ല്‍ സ്ത്രീകള്‍ക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 3549 പോക്‌സോ കേസുകളാണ് എടുത്തത്. കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി.

kerala

സ്ത്രീപീഡന കേസുകളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാവുമ്പോള്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായി വിജയന്റെ ഭരണത്തില്‍ 6 വര്‍ഷത്തിനിടെ ഒരൊറ്റ സ്ത്രീപീഡന കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഇന്ന് ഉച്ചയോടെയാണ് കണ്ണൂരിനെ ഞെട്ടിച്ച് ബോംബേറ് നടന്നത്. എച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ബോംബെറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിവാഹവീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഇതിന്റെ ബാക്കിയാണ് ഇന്ന് നടന്ന ബോംബെറെന്നാണ് സംശയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം എന്താണ് വ്യക്തമല്ല.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോട്ടടയിലെ മനോരമ ഓഫീസിന് തൊട്ടടുത്താണ് സംഭവം. അതേസമയം, ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നാണ് വിവരം. രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കല്ല്യാണ വീട്ടില്‍ സംഗീത പരിപാടി നടന്നിരുന്നു. ഇതിനിടെ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+