കോഴിക്കോട് വടകര സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത്സി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ നായനാർ ഭവന് നേരെ ബോംബേറ്.പുലർച്ചെ 2 മണിയോടെയാണ് സംഭവം.ശക്തിയേറിയ രണ്ട് സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. കുട്ടോത്ത് പ്രീതി കലാനിലയം ഓഫീസ് ഈ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. 

കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു.. പിന്നിൽ സിപിഎമ്മെന്ന് ആരോപണം.. ഇന്ന് ഹർത്താൽ!!

ബോംബേറിന്റെ ആഘാതത്തിൽ ചുമരിന്റെ പ്ലാസ്റ്റർ ഇളകി വിള്ളൽ വീഴുകയും, ജനൽ ഇളകിപ്പോവുകയും ചെയ്തിട്ടുണ്ട്. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരടങ്ങുന്ന സംഘമാണ് ബോംബ് എറിഞ്ഞത് എന്ന് തൽസമയം റോഡിലൂടെ കടന്ന് പോയ വാഹനത്തിലെ യാത്രക്കാർ അഭിപ്രായപ്പെട്ടു. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഓഫീസിന് പോലീസ് കാവലും ഏർപ്പെടുത്തി.

bomb attack


ഏറെക്കാലമായി സമാധാന അന്തരീക്ഷം പുലർന്ന് വരുന്ന കുട്ടോത്ത് പ്രദേശത്ത് ബോധപൂർവ്വം കുഴപ്പങ്ങളുണ്ടാക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികൾ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബേറെന്ന് സിപിഎം കുട്ടോത്ത് ബ്രാഞ്ച്കമ്മറ്റി ആരോപിച്ചു . കഴിഞ്ഞ ദിവസം പുതുപ്പണം പാലയാട്ട് നടയിൽ ബിജെപി പ്രവർത്തകൻ ആക്രമിക്കപ്പെട്ടതിന്റെ പ്രതികാരം എന്ന നിലയ്ക്കാണ് ഈ ബോംബേറ് എന്ന് സംശയിക്കുന്നു. ഈ കേസിൽ കുട്ടോത്ത് - കാവിൽറോഡ് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്റേതെന്നു സംശയിക്കുന്ന ബൈക്കിലെത്തിയാണ് കൃത്യം നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.

English summary
Bomb attack on Nayanar Bhavan, police starts investigation.Four members in bike put bomb on vadakara nayanar bhavan. Police tighten security

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്