സിപിഐ പ്രവർത്തന റിപ്പോർട്ടിൽ മണിക്ക് രൂക്ഷ വിമർ‌ശനം; പിണറായിക്ക് താനാണ് സർക്കാരെന്ന ഭാവം!

  • Written By: Desk
Subscribe to Oneindia Malayalam

ഇടുക്കി: പിണറായി വിജയനെയും എംഎം മണിയെയും രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ന്ത്രി എംഎം മണി നാടുനീളെ സിപിഐ യെ പുലഭ്യം പറയുന്നു. സര്‍ക്കാരെന്നാല്‍ അതു താന്‍ മാത്രമാണെന്ന ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും റിപ്പോർട്ടിൽ പറയുന്നു.

സിപിഐ-സിപിഎം ബന്ധം വഷളായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാപ്പാത്തിച്ചോലയിലെ കൈയേറ്റമൊഴിപ്പിക്കലിനെതിരേ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തിയിയതിനെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിപിഎമ്മില്‍നിന്നു പ്രവര്‍ത്തകരുടെ സിപിഐയിലേക്കുള്ള ഒഴുക്ക് തടയാനും സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനുമാണ് മന്ത്രി എംഎം മണി സിപിഐക്കെതിരേ പ്രസ്താവന നടത്തുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

CPI

കൊട്ടക്കമ്പൂരിലെ കൈയേറ്റക്കാരെ രക്ഷിക്കാനാണ് മന്ത്രി മണിയുടെ ശ്രമമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രി എംഎം മണിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ശനമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ നടത്തിയത്. സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ശിവരാമന്‍ തുറന്നടിച്ചിരുന്നു.

English summary
CPI Idukki conference report against MM Mani

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്