തലശ്ശേരിയില്‍ കോടിയേരിയുടെ പ്രസംഗവേദിക്കുനേരെ ബോംബേറ്; പിന്നില്‍ ആര്‍എസ്എസ്?
തലശ്ശേരി: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബെറിഞ്ഞു. കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശ്ശേരി ടെംബിള്‍ ഗേറ്റിന് സമീപത്തുവച്ചായിരുന്നു അക്രമം. ബൈക്കിലെത്തിയ ആള്‍ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.
ബോംബേറില്‍ ഡി.വൈ.എഫ്.ഐ കോടിയേരി സൗത്ത് മേഖല ജോ.സെക്രട്ടറിക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും ബോംബെറിഞ്ഞയാളെ പിടികൂടാനായില്ല. തലശ്ശേരി ഡിവൈഎസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ജിജേഷ് അനുസ്മരണത്തെ ചൊല്ലി പ്രദേശത്ത് സിപിഎം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും പിണറായി വ്യക്തമാക്കി. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രിതന്നെ സംസ്ഥാനത്തിന്റെ പലഭാഗത്തും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications