കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ 'കഥകള്‍' ഇനി അങ്ങ് റഷ്യയിലും എത്തും; കുത്തിനോവിച്ചാലും പറയാത്ത മനുഷ്യന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഇനി മുതല്‍ അങ്ങ് റഷ്യയിലും കേള്‍ക്കാം, അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് റഷ്യക്കാര്‍ക്കും വായിക്കാം. ഭരണകാലാവധി അവസാനിയ്ക്കാറാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തി അങ്ങ് റഷ്യ വരെ എത്തി എന്നൊന്നും ആരും കരുതേണ്ട.

ഉമ്മന്‍ ചാണ്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി ആയ പിടി ചാക്കോ എഴുതിയ 'കുഞ്ഞൂഞ്ഞ് കഥകള്‍' എന്ന പുസ്തകം റഷ്യന്‍ ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിയ്ക്കുന്നു എന്നതാണ് വാര്‍ത്ത. മലയാളത്തിലുള്ള പുസ്തകത്തിന്റെ രണ്ടാം ഭാഗവും വന്നിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള കഥകള്‍ ഒന്നോ രണ്ടോ പുസ്തകങ്ങളില്‍ ഒതുക്കി നിര്‍ത്താനാകുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനും പറ്റില്ല.

കുഞ്ഞൂഞ്ഞ് കഥകള്‍

കുഞ്ഞൂഞ്ഞ് കഥകള്‍

ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ നര്‍മ്മ സന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പിടി ചാക്കോ എഴുതിയ പുസ്തകമാണ് 'കുഞ്ഞൂഞ്ഞ് കഥകള്‍'

രണ്ടാം ഭാഗം

രണ്ടാം ഭാഗം

ഒരു പുസ്തകത്തില്‍ അവസാനിപ്പിയ്ക്കാന്‍ പറ്റില്ലല്ലോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ നര്‍മ സന്ദര്‍ഭങ്ങള്‍. പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിയ്ക്കുന്നത്.

 അങ്ങ് റഷ്യവരെ

അങ്ങ് റഷ്യവരെ

പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ റഷ്യന്‍ പരിഭാഷയും പുറത്തിറക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

പ്രകാശനം

പ്രകാശനം

മാതൃഭൂമി ബുക്‌സ് ആണ് കുഞ്ഞൂഞ്ഞുകഥകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. നടന്‍ മധു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോളിന് നല്‍കി പ്രകാശനം ചെയ്തു.

കുത്തിനോവിച്ചാലും

കുത്തിനോവിച്ചാലും

കുത്തി നോവിച്ചാലും തനിയ്ക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പുറത്ത് പറയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞത്. അതെന്ത് കാര്യം എന്നാകും പലരും ചിന്തിയ്ക്കുന്നത്.

ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയുടെ കാര്യമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്.

എതിരാളികള്‍ പോലും

എതിരാളികള്‍ പോലും

താന്‍ ഒന്നും പുറത്ത് പറയില്ലെന്ന് തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഉറപ്പുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ടാണത്രെ അവര്‍ കുത്തിനോവിയ്ക്കുന്നത്.

ജോലി ചെയ്യുന്നത് സ്വാര്‍ത്ഥത കൊണ്ട്

ജോലി ചെയ്യുന്നത് സ്വാര്‍ത്ഥത കൊണ്ട്

താന്‍ ഒരുപാട് ജോലി ചെയ്യുന്ന ആളാണ് എന്നാണ് ആളുകള്‍ ധരിച്ചിരിയ്ക്കുന്നത്. എന്നാല്‍ അത് സ്വാര്‍ത്ഥതകൊണ്ടാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. നന്നായി ജോലി ചെയ്താലേ തളര്‍ന്ന് കിടന്ന് ഉറങ്ങാന്‍ പറ്റുകയുള്ളൂവത്രെ.

English summary
Book About humorous incidents in Oommen Chandy's life- second part released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X