കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്‌ക്കെതിരെ പുസ്തകം;ഡിസി ബുക്‌സിന് നേരെആക്രമണം

  • By Aswathi
Google Oneindia Malayalam News

കോട്ടയം: മാതാ അമൃതാനന്ദമയിക്കെതിരെ പുസ്‌കം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് ഓഫീസിന് നേരെയും സ്ഥാപന ഉടമ രവി ഡി സിയുടെ വീടിനു നേരയും ആക്രമണം. തിങ്കളാഴ്ച കോട്ടയം ഗുഡ്‌ഷെപ്പേഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം നടത്തിയ മുന്നംഗ സംഘം കഴിഞ്ഞ ദിവസം രാത്രി രവി ഡിയുടെ വീടിനു നേരെയും ആക്രമണം നടത്തി.

കോട്ടയത്തെ ഡി സി ബുക്‌സിന്റെ ഓഫീസിലെത്തിയ മൂന്നംഗ ആക്രമിസംഘം പുസ്തകങ്ങള്‍ കീറിയെറിയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാതാ അമൃതാനന്ദമയിക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്ന പോസ്റ്റര്‍ പതിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തിട്ടാണ് മടങ്ങിയത്.

amma-gail

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് രവി ഡി സി യുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രവി ഡി സി പൊലീസിന് പരാതി നല്‍കി. അമ്മയ്‌ക്കെതിരെ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്ന് ആക്രമി സംഘം മുന്നറിയിപ്പു നല്‍കിയതായി ഡി സി ബുക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

അമ്മയുടെ മുന്‍ ശിഷ്യയും സന്തതസഹചാരിയുമായിരുന്ന ഗെയില്‍ ട്രെഡ്വില്‍ എന്ന വിദേശവനിത അമ്മയ്‌ക്കെതിരെ പുസ്തകമിറക്കിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ക്കനയാ ജോണ്‍ ബ്രിട്ടാസ് ഇവരുമായി നടത്തിയ അഭിമുഖമാണ് ഡി സി ബുക്‌സ് 'ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. അതേ സമയം സംഭവവുമായി മഠത്തിന് യാതൊരു ബന്ധവിമില്ലെന്ന് അമൃതാനന്ദമയി മഠം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

English summary
The DC books office and house have came under attack for publishing the book based on the revelations by one of Mata Amritanandamayi’s former disciples. The attack happened on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X