Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല; എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച്ച പുറത്തിറങ്ങിയേക്കില്ല

തിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്ന് റിപ്പോര്‍ട്ട്. അകിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പുസ്തകം എഴുതുമ്പോള്‍ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണം. എന്നാല്‍ ശിവശങ്കര്‍ അനുമതി വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. ' അശ്വത്ഥാമാവ് വെറുമൊരു ആന ' എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ പുസ്തകം പുറത്തിറക്കുന്നത്. ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശനിയാഴ്ച പുസ്തകം പുറത്തിറങ്ങാന്‍ സാധ്യതയില്ല.

നേരത്തെ, അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പരിശോധിച്ച ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക. പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തുറന്നുപറച്ചില്‍ ശിവശങ്കര്‍ നടത്തിയിരുന്നു.

kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് എം ശിവശങ്കരന്റെ പ്രധാന വെളിപ്പെടുത്തല്‍. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഡിസി ബുക്സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുള്ളത്.

ഇതാദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ശിവശങ്കര്‍ വെൡപ്പെടുത്തുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോള്‍ തന്നെ തന്നിലേക്കും അത് വഴി സര്‍ക്കാറിലേക്കും കാര്യങ്ങള്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന വിമര്‍ശനവും എം ശിവശങ്കര്‍ ആരോപിക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ വിട്ടുകിട്ടുന്നതിന് വേണ്ടി സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടും സമീപിച്ചെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു .

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ശിവശങ്കര്‍ പുസ്തകത്തില്‍ നടത്തിയിട്ടുണ്ട് . കേസിലെ കിംഗ് പിന്‍ താനാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ കള്ളം പറഞ്ഞെന്നും തിരഞ്ഞെടുത്ത മൊഴികള്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു. തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയിലെ ഡോകടര്‍ സുരേഷിനെ ഇ ഡി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ വ്യക്തമാക്കി .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+