Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ 18-കാരിയുടെ കട്ടിലിനടിയില്‍ ആണ്‍സുഹൃത്ത്: ശകാരിച്ച രക്ഷിതാക്കളെ സ്റ്റേഷനില്‍ കയറ്റി മകള്‍

കൊച്ചി: രാത്രിയില്‍ ആണ്‍സുഹൃത്ത് മുറിയില്‍ എത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി പതിനെട്ട് വയസ്സുകാരിയായ മകള്‍. കൊച്ചിയിലാണ് സംഭവം. തമ്മനം സ്വദേശിയായ പെണ്‍കുട്ടി എല്‍ എല്‍ ബി വിദ്യാർത്ഥി കൂടിയാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയായിരുന്നു മകളുടെ മുറിയില്‍ നിന്നും മറ്റൊരാളുടെ ശബ്ദം കേട്ടതോടെ മാതാപിതാക്കള്‍ നിർബന്ധിപ്പിച്ച് മുറി തുറന്ന് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആണ്‍സുഹൃത്തിനെ കണ്ട് പിടിക്കുകയും ചെയ്തു.

ഈ സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍

ഈ സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്നെ മാതാപിതാക്കള്‍ ഉപദ്രവിക്കുന്നുവെന്ന് കാട്ടി പെണ്‍കുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറയുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉടന്‍തന്നെ പൊലീസ് വീട്ടിലെത്തുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

പെണ്‍കുട്ടിയെ എത്തിച്ചതിന് പിന്നാലെ മാതാപിതാക്കളേയും

പെണ്‍കുട്ടിയെ എത്തിച്ചതിന് പിന്നാലെ മാതാപിതാക്കളേയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രാ​​​ത്രി മ​​​കളുടെ മു​​​റി​​​യു​​ടെ ക​​​ട്ടി​​​ലി​​​ന​​​ടി​​​യി​​​ൽ​​നി​​​ന്ന് ആ​​​ൺ സു​​​ഹൃ​​​ത്തി​​​നെ ക​​​ണ്ട​​ വിവരം പറഞ്ഞത്. ഇതേ തുടർന്ന് മകളെ വഴക്ക് പറയുകയും അടിക്കുകയും ചെയ്തതായും മാതാപിതാക്കള്‍ പൊലീസിനോട് തുറന്ന് പറഞ്ഞു.

മാതാപിതാക്കള്‍ നിർബന്ധിച്ചെങ്കിലും വീട്ടിലേക്ക്

മാതാപിതാക്കള്‍ നിർബന്ധിച്ചെങ്കിലും വീട്ടിലേക്ക് പോവാന്‍ സാധിക്കില്ലെന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചത്. സുഹൃത്തിനൊപ്പം പോകാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടി അറിയിച്ചു. എന്നാല്‍ 18 വ​​​യ​​​സു മാ​​​ത്ര​​​മു​​​ള്ള പെൺകുട്ടിയോടും ആൺസുഹൃത്തിനോടും വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കിയ പൊലീസ് പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​ക്ക​​​നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​മാ​​​യ സ​​​ഖി​​​യി​​​ലേ​​​ക്കു മാ​​​റ്റുകയും ചെയ്തു.

Vastu Tips: കണക്കാണ് പഠിക്കുന്നതെങ്കില്‍ ഭാഗ്യ ദിശ വടക്ക്, ഹിന്ദിക്ക് വടക്ക് കിഴക്ക്: പഠിത്തത്തിലും വാസ്തു

രാത്രിയില്‍ അഗതിമന്ദിരത്തില്‍ താമസിച്ച പെണ്‍കുട്ടി

രാത്രിയില്‍ അഗതിമന്ദിരത്തില്‍ താമസിച്ച പെണ്‍കുട്ടി പിറ്റേദിവസം അഗതിമന്ദിരത്തിലെ ജീവനക്കാരെ അ​​​റി​​​യി​​​ക്കാ​​​തെ പെ​​​ൺ​​​കു​​​ട്ടി അ​​​വി​​​ടെ​​നി​​​ന്നു പോ​​​യി. തു​​​ട​​​ർ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പോ​​​ലീ​​​സ് പെ​​​ൺ​​​കു​​​ട്ടി​​​യെ ക​​ണ്ടെ​​​ത്തി മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ ചേം​​​ബ​​​റി​​​ൽ ഹാ​​​ജ​​രാക്കി​.

കോടതിയിലും മാതാപിതാക്കള്‍ക്കൊപ്പം പോവില്ലെന്ന്

കോടതിയിലും മാതാപിതാക്കള്‍ക്കൊപ്പം പോവില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മതാപിതാക്കളും കരഞ്ഞതോടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഹോ​​​സ്റ്റ​​​ലി​​​ൽ പെ​​​ൺ​​​കു​​​ട്ടി താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്ന് കോടതി ഉത്തരവിട്ടു. ഇതേ തുടർന്ന് രക്ഷിതാക്കള്‍ നിർദേശിച്ച സ്ഥാപനത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയും ചെയ്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+