കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാരന്റെ മകളായതിനാൽ അഹാനയെ 'ഭ്രമത്തിൽ'നിന്ന് പൃഥ്വിരാജ് ഒഴിവാക്കി?വിശദീകരിച്ച് ബാദുഷ

Google Oneindia Malayalam News

കൊച്ചി; ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും നടി അഹാനയെ മാറ്റിയത് നടിയുടെ പിതാവ് കൃഷ്ണകുമാർ ബിജെപിക്കാരൻ ആയതിനാലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കൃഷ്ണകുമാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ നിന്ന് അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളാണെന്ന് വിശദീകരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അഹാനയെ ഒഴിവാക്കിയത്

അഹാനയെ ഒഴിവാക്കിയത്

'ബഹുമാന്യരെ,ഞങ്ങൾ Open Book Productions - ന്റെ ബാനറിൽ നിർമ്മിച്ച 'ഭ്രമം' എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നീഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രിയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാദ്ധ്യമങ്ങളിൽ, അഹാനയെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച 'ഭ്രമം' എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ Open Book Productions ശക്തമായി എതിർക്കുന്നു.

അഹാനയെ അറിയിച്ചിരുന്നു

അഹാനയെ അറിയിച്ചിരുന്നു

ഒരു സിനിമയിൽ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും. എഴുത്തുക്കാരനും ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂമീനും ടയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു.

വീണ്ടും വൈകി

വീണ്ടും വൈകി

അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാദ്ധ്യമങ്ങളിൽ വരുകയും ചെയ്തു.അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല.

അനുയോജ്യ അല്ലെന്ന്

അനുയോജ്യ അല്ലെന്ന്

അഹാനയ്ക്ക് covid-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു.അവർ രോഗമുക്ത ആയ ശേഷം ജനുവരി 10-2021ൽ ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂം ട്രയലും നടത്തുകയുണ്ടായി. കോസ്റ്റിയൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു.

രാഷ്ട്രീയ കാരണങ്ങൾ അല്ല

രാഷ്ട്രീയ കാരണങ്ങൾ അല്ല

ഈ വിവരം അഹാനയെ ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്റ്റിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.ഈ തീരുമാനം തികച്ചും തൊഴിൽപരമായ തിരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലന്നും അഹാനയ്ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നു ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്.

തൊഴിലിടമാണ്

തൊഴിലിടമാണ്

ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്. തൊഴിൽ ഞങ്ങൾക്ക് ദൈവമാണ് ഞങ്ങളുടെ തൊഴിലിടങ്ങളിൽ മാതി, മതം, വംശിയം, വർണ്ണം, ലിംഗഭേദം, കക്ഷി രാഷ്ട്രീയം, എന്നങ്ങനെ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്. ഉറപ്പുവരുത്താറുണ്ട്.

അഭ്യർത്ഥിക്കുന്നു

അഭ്യർത്ഥിക്കുന്നു

ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം,ആരുടെ, എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കുന്നു.

 പൃഥ്വിരാജിന് പങ്ക് ഇല്ല

പൃഥ്വിരാജിന് പങ്ക് ഇല്ല


ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രീ. പൃഥിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.'

രണ്ട് പടങ്ങൾ

രണ്ട് പടങ്ങൾ

ബിജെപി ബന്ധം കാരണം അഹാന കൃഷ്ണയെ രണ്ട് ചിത്രങ്ങളില് നിന്ന് കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്നായിരുന്ു നടൻ കൃഷ്ണകുമാർ പറഞ്ഞത്. മലയാളി വാർത്ത എന്ന ഓൺലൈനിനോടായിരുന്നു കൃഷ്ണകുമാർ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

അന്ധാധുൻ റീമേക്ക്

അന്ധാധുൻ റീമേക്ക്

പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ബോളിവുഡില്‍ വന്‍ വിജയമായി മാറിയ അന്ധാധുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം.രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഭ്രമം.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ശരത് ബാലൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

English summary
bramam movie team about ahana krishna's casting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X