കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാൻസ് ഫോർമറിനും രക്ഷയില്ല!, അടിച്ചുമാറ്റി കോയിൽ കടത്തി മൂന്നംഗ സംഘം

Google Oneindia Malayalam News

ഇടുക്കി: കെഎസ് ഇ ബി യുടെ ട്രാൻസ് ഫോർമർ പൊളിച്ചു കോയിൽ കടത്തി. സംഭവത്തിൽ മൂന്നു പേരെ മുരിക്കാശ്ശേരി പോലീസ് പിടികൂടി . ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. പ്രദേശവാസികളായ സെബിൻ, സജി, ബിനു എന്നിവരാണ് പിടിയിലായത്.തോപ്രാംകുടി അമല നഗർ ഭാഗത്ത് കെഎസ്ഇബി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനുള്ളിലെ കോയിലാണ് മൂന്നംഗ സംഘം കവർന്നത്.

സമീപത്തെ മെറ്റൽ ക്രഷറിലേക്ക് വൈദ്യുതി എത്തിക്കാനാണ് ട്രാൻസ്ഫോ‌ർമർ സ്ഥാപിച്ചിരുന്നത്. ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് ക്രഷർ വർഷങ്ങൾക്കു മുമ്പ് അടച്ചു പൂട്ടി, എന്നാൽ ട്രാൻസ്ഫോർമാർ മാറ്റിയിരുന്നില്ല. അടുത്തയിടെ ഇത് കാണാതായതോടെ പ്രദേശവാസികൾ സംഭവം കെ എസ് ഇ ബി യെ അറിയിച്ചു.

transformer

ഇവർ നടത്തിയ പരിശോധനയിൽ ട്രാൻസ്ഫോർമർ നിലത്തിറക്കി പൊളിച്ച് കോയിൽ മോഷ്ടിച്ചതായി കണ്ടെത്തി. തുടർന്ന് മുരിക്കാശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷത്തിലാണ് മോഷ്ട്ടാക്കൾ പിടിയിലായത്. ദൈവമ്മേട് പുന്നമറ്റത്തിൽ സെബിൻ, കൊന്നയ്ക്കാമാലി കാരിക്കുന്നേൽ സജി, മറ്റപ്പള്ളിയിൽ ബിനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'

മോഷ്ടിച്ച സാധനങ്ങൾ ഒന്നാംപ്രതിയായ സെബിൻറെ വീട്ടിൽ നിന്നു കസ്റ്റഡിയിൽ എടുത്തു. ട്രാൻസ്ഫോർമർ നിലത്തിറക്കാൻ ഉപയോഗിച്ച കപ്പിയുടെ ഭാഗം സംഭവ സ്ഥലത്തു നിന്നും പോലീസിന് കിട്ടിയിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച പിക്കപ് വാനും പെോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം മുണ്ടക്കയം പൈങ്ങനായിൽ ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷണം പോയ സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്തായി സമീപത്തെ സിസി ടിവിയിലാണ് പ്രതികളുടെ മുഖം പതിഞ്ഞത്.ഔട്ട്‌ലറ്റിലെ സിസി ടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും ഇതിൽ മുഖം മറച്ചിരുന്നു.

കഴിഞ്ഞ മാസം 26 ന് രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബവ്റിജസ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ആകത്ത് കടന്നത്. 11 കുപ്പി മദ്യം മോഷണം പോയതായി കണക്കെടുപ്പിൽ വ്യക്തമായി.സ്ഥാപനത്തിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മൂടിയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

ഇതേത്തുടർന്നാണ് ടൗണിലെ മറ്റൊരു സിസിടിവി കാമറയിൽനിന്നു പ്രതികളുടെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയത്. ഇതോടെ പ്രതികളെ വേഗത്തിൽ പിടിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ബിവറേജ് ഔട്ട്ലെറ്റിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഇവ മോഷണം പോകുകയോ എടുക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് ഔട്ട്‌ലറ്റിൽ കയറിയതെന്നാണ് വിലയിരുത്തൽ.

സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....

English summary
breaking kseb transformer and coil murikassery police caught three people thopramkudy idukki latest news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X