വോട്ടർമാർക്ക് പണം നൽകി സ്വാധീനിച്ച കേസ്; ടിആര്‍എസ് എംപി കവിതയ്ക്ക് തടവു ശിക്ഷ
ഹൈദരാബാദ്; ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആര്‍എസ് എംപി മാലോത് കവിതയ്ക്കും കൂട്ടാളിക്കും തടവ് ശിക്ഷ വിധിച്ച് കോടതി. നംപള്ളിയിലെ പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് വിധി. ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

നേരത്തേയും കോടതി ജനപ്രതിനിധികൾക്ക് തടവ് വിധിച്ചിട്ടുണ്ടെങ്കിലും സിറ്റിംഗ് ലോക്സഭ എംപിക്കെതിരായി തടവ് വിധിയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിലായിരുന്നു തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കവിതയും കൂട്ടരും വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. 500 രൂപയായിരുന്നു നൽകിയത്. എംപിയുടെ സഹായിയായ ഷൗക്കത്ത് അലി പണം വിതരണം ചെയ്യുന്നതിനിടയിൽ തികഞ്ഞെടുപ്പ് ഫ്ലൈയിംഗ് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ഷൗക്കത്തലിയാണ് ഒന്നാം പ്രതി.
പണം വിതരണം ചെയ്തതായി വിചാരണയ്ക്കിടെ ഷൗക്കത്ത് അലി കോടതിയിൽ സമ്മതിച്ചിരുന്നു. എംപിയാണ് തനിക്ക് പണം വിതരണം ചെയ്തതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. വിചാരണ വേളയിൽ ഫ്ലൈയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെയും അവരുടെ റിപ്പോർട്ടുകളും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ വിചാരണ ചെയ്യാനായി സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ശേഷം 2018 മാർച്ചിൽ പ്രത്യേക സെഷൻസ് കോടതി നിലവില് വന്നത്. സമീപകാലത്ത് ബിജെപി എംഎൽഎ രാജാ സിംഗ്, ടിആർഎസ് എംഎൽഎ ദാനം നാഗേന്ദർ എന്നിവരേയും കോടതി തടവിന് വിധിച്ചിരുന്നു.ബൊലറം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനായിരുന്നു രാജ സിങ്ങിനെതിരെ കോടതി നടപടി. അതേസമയം ബഞ്ചാര ഹിൽസ് പോലീസ് സ്റ്റേഷനിലെ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനായിരുന്നു നാഗേന്ദറിനെതിരായ നടപടി.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications