കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പെണ്ണ് 'തേച്ചാൽ' ഇങ്ങനെ ആഘോഷിക്കണം; ഗുരുവായൂരിലെ സംഭവ ശേഷം വരന്റെ വീട്ടിൽ സംഭവിച്ചത്...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗുരുവായൂരിൽ താലികെട്ടിയ ഉടനെ താലി പൊട്ടിച്ച് വരന്റെ കൈയ്യിൽ കൊടുത്ത് കാമുകന്റെ കൂടെ പോയ പെൺകുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. സ്നേഹത്തിന് വേണ്ടി ചെയ്ത ത്യാഗം.... കാമുകനെ വഞ്ചിക്കാൻ കഴിഞ്ഞില്ല.. തുടങ്ങിയ നല്ല വാക്കുകൾ സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റ് ചെയ്തു. മറിച്ച് അഭിപ്രായമുള്ളവരും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

എന്നാൽ വിവഹ ശേഷം വരന്റെ അവസ്ഥ എന്തായിരുന്നുവെന്നും ആരും ചിന്തിച്ചിരുന്നില്ല. വരന്റെ വീട്ടിൽ വരനും കുടുംബാംഗങ്ങളും ആഘോഷിക്കുകയായിരുന്നു. നിരീഷ് മഞ്ചേരിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഒരു തേപ്പ് പെട്ടി തലയില്‍ നിന്ന് ഒഴിവായതിന്റെ ആഘോഷം എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കൂടെ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഫോട്ടോയും.

ഫോട്ടോ പങ്കുവെച്ചു

ഫോട്ടോ പങ്കുവെച്ചു

ഗുരുവായൂരില്‍ നാടകത്തിനു ദൃക്‌സാക്ഷിയായ വരന്‍ തേപ്പുകാരി പോയതിന്റെ സന്തോഷം റിസപ്ഷന്‍ കേക്കില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്.

കാമുകൻ വന്നിട്ടുണ്ടെന്ന് വരനെ അറിയിച്ചു

കാമുകൻ വന്നിട്ടുണ്ടെന്ന് വരനെ അറിയിച്ചു

ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സംഭവങ്ങള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കുന്നതിനിടെ വധു തന്റെ കാമുകന്‍ വന്നിട്ടുണ്ടെന്ന് വരനെ അറിയിക്കുകയായിരുന്നു.

കുടുംബങ്ങൾ തമ്മിൽ വാക്കേറ്റം

കുടുംബങ്ങൾ തമ്മിൽ വാക്കേറ്റം

തുടർന്ന് വരന്റെ കുടുംബവും വധുവിന്റെ കുടുംബവും തമ്മിൽ വാക്കേറ്റവും തമ്മിൽ തല്ലും നടന്നു.

വരൻ നൽകിയതെല്ലാം തിരിച്ചു വാങ്ങി

വരൻ നൽകിയതെല്ലാം തിരിച്ചു വാങ്ങി

കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ വിവാഹ സാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതു പവന്‍ തൂക്കമുള്ള താലി മാലയും വരന്‍ ഊരിവാങ്ങി.

പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

കല്യാണമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ് പോലീസെത്തുകയായിരുന്നു. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി.

ഒരു ബന്ധവും വേണ്ട

ഒരു ബന്ധവും വേണ്ട

എന്നാൽ തങ്ങളെ ചതിച്ചവരോട് ഇനി ഒരു ബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനിന്നു.

'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ'

'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ'

മൂന്നുതരം പായസവുമായി സദ്യ അടുക്കളയില്‍ തയ്യാറാക്കിയിരുന്നു. ഹർത്താലായിട്ടുപോലും ആരും ആ വഴിക്ക് പോയില്ല.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

ചർച്ചക്കൊടുവിൽ 8 ലക്ഷം രൂപ വരന്റെ കുടുംബത്തിന് നൽകാമെന്ന് വധുവിന്റെ കുടുംബം അറിയിക്കുകയായിരുന്നു.

English summary
Bride Walks out of Wedding and Grooms Celebrates it by cutting the Wedding cake!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X