കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

താലിക്കെട്ട് കഴിഞ്ഞ് ക്ഷേത്രനടയിൽ തൊഴുത് നിൽക്കുമ്പോഴാണ് വധു തന്റെ കാമുകനെ വരന് കാണിച്ച് കൊടുത്തത്.

  • By ഡെന്നീസ്
Google Oneindia Malayalam News

ഗുരുവായൂർ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം, ഹർത്താലായിട്ടും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് അഞ്ഞൂറിലേറെ പേർ. പക്ഷേ താലിക്കെട്ട് കഴിഞ്ഞതോടെ സ്ഥിതി മാറി, വിവാഹ വേദിയിൽ പിന്നെ കണ്ടത് കൂട്ടത്തല്ലും കരച്ചിലും.

തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകംതിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

ഗവർണർ കടുപ്പിച്ചു, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും! തലസ്ഥാനത്ത് അതീവ ജാഗ്രത....ഗവർണർ കടുപ്പിച്ചു, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും! തലസ്ഥാനത്ത് അതീവ ജാഗ്രത....

ജൂലായ് 30 ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതിയും സമീപപ്രദേശക്കാരനായ യുവാവും തമ്മിലുള്ള വിവാഹമാണ് സംഘട്ടനത്തിൽ
കലാശിച്ചത്. താലിക്കെട്ട് കഴിഞ്ഞ് ക്ഷേത്രനടയിൽ തൊഴുത് നിൽക്കുമ്പോഴാണ് വധു തന്റെ കാമുകനെ വരന് കാണിച്ച് കൊടുത്തത്. കാമുകനൊപ്പം പോകാനാണ് തനിക്ക് താത്പര്യമെന്നും വധു രഹസ്യമായി വരനോട് പറഞ്ഞു. ഇതുകേട്ട വരന് തലക്കറങ്ങിയതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്.

ക്ഷേത്രനടയിൽ...

ക്ഷേത്രനടയിൽ...

ക്ഷേത്രത്തിലെ താലിക്കെട്ട് കഴിഞ്ഞ് തൊഴുത് നിൽക്കുന്നതിനിടെയാണ് വധു തന്റെ കാമുകനെ വരന് കാണിച്ചു കൊടുക്കുന്നത്. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

കല്ല്യാണ മണ്ഡപത്തിലേക്ക്....

കല്ല്യാണ മണ്ഡപത്തിലേക്ക്....

ക്ഷേത്രത്തിലെ താലിക്കെട്ട് കഴിഞ്ഞ് സമീപത്തെ കല്ല്യാണ മണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരൻ ഇക്കാര്യം അമ്മയോടും ബന്ധുക്കളോടും പറഞ്ഞു.

താലി ഊരിനൽകി....

താലി ഊരിനൽകി....

ഇതിനിടെ വധു തന്റെ കഴുത്തിൽ കെട്ടിയ താലിമാല വരന് ഊരിനൽകി കാമുകനോടൊപ്പം പോകുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ രംഗം വഷളായി.

അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും...

അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും...

കാമുകനോടൊപ്പം പോകാൻ തീരുമാനിച്ച യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലാതെ വധു ഉറച്ചുനിന്നു.

എല്ലാം തിരികെ വേണമെന്ന്...

എല്ലാം തിരികെ വേണമെന്ന്...

വധു താലിമാല തിരികെ നൽകി കാമുകനോടൊപ്പം പോകാൻ തീരുമാനിച്ചതോടെ താൻ തന്നതെല്ലാം തിരികെ വേണമെന്നായി വരൻ. വധുവിന് നൽകിയ സാരി, ചെരിപ്പ്, വിലകൂടിയ മൊബൈൽ ഫോൺ എന്നിവയെല്ലാം വരൻ മണ്ഡപത്തിൽ വെച്ച് തന്നെ തിരികെ വാങ്ങി.

ബന്ധുക്കളുടെ കൂട്ടത്തല്ല്...

ബന്ധുക്കളുടെ കൂട്ടത്തല്ല്...

ഇതിനിടെ വരന്റെ ബന്ധുക്കളിലൊരാൾ വധുവിന്റെ ബന്ധുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് രംഗം വഷളാക്കി. ഇതോടെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ലായി.

സദ്യ വെറുതെയായി...നിലവിളിയും...

സദ്യ വെറുതെയായി...നിലവിളിയും...

വരന്റെ മുത്തശ്ശിയും മറ്റു സ്ത്രീകളും കല്ല്യാണ മണ്ഡപത്തിലിരുന്ന് നിലവിളിച്ചു. ഇതിനിടെ മൂന്നുതരം പായസവുമായി ഗംഭീര സദ്യ തയ്യാറായിരുന്നു. എന്നാൽ ഒരാളും ആ ഭാഗത്തേക്ക് പോയതേയില്ല.

പോലീസെത്തി...

പോലീസെത്തി...

വിവാഹ ചടങ്ങ് സംഘർഷത്തിന് വഴിമാറിയതോടെ കല്ല്യാണ മണ്ഡപത്തിന്റെ ഉടമ പോലീസിനെ വിളിച്ചുവരുത്തി. പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

പരാതിയും നഷ്ടപരിഹാരവും...

പരാതിയും നഷ്ടപരിഹാരവും...

വിവാഹം ഉപേക്ഷിച്ച് മടങ്ങിയ വരനും കൂട്ടരും പിന്നീട് ഗുരുവായൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചതിനും മാനനഷ്ടത്തിനും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നാണ് വരന്റെയും ബന്ധുക്കളുടെയും ആവശ്യം. ഇക്കാര്യത്തിൽ വധുവിന്റെ കൂട്ടരുമായി സംസാരിച്ച് അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന് പറഞ്ഞാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.

English summary
bride went with her lover after marriage in guruvayoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X