ബജറ്റ് ആയുധമാക്കി പ്രതിപക്ഷം! ഐസക്കിന്റെ രക്ഷകനായി പിണറായി അവതരിച്ചു!! സഭയില്‍ സംഭവിച്ചത്!!
ബജറ്റ് രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാണ് ചില ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് പിണറായി സഭയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ബജറ്റിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്ന സംഭവം സഭയില്‍ ആയുധമാക്കിയ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക് കുറ്റക്കാരനല്ലെന്ന് പിണറായി പറഞ്ഞു. ബജറ്റ് രേഖകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ചില ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
ബജറ്റ് ചോര്‍ന്നത് ആയുധമാക്കി പ്രതിപക്ഷം തോമസ് ഐസക്കിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് ചോര്‍ച്ച നിയമസഭ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് വിഡി സതീശന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. വിഷയത്തില്‍ പ്രതിപക്ഷം ബഹളം വച്ചതോടെ സഭ നിര്‍ത്തിവച്ചു.

ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ്
ബജറ്റിന്റെ ചില ഭാഗങ്ങള്‍ പുറത്തുപോയ സംബവത്തില്‍ തോമസ് ഐസക്ക് കുറ്റക്കാരനല്ലെന്ന് പിണറായി സഭയെ അറിയിച്ചു. ബജറ്റ് രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
ബജറ്റ് സാധുവല്ലെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് പിണറായി പറഞ്ഞു. ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭകരണ ഘടന ലംഘനം ഉണ്ടായിട്ടില്ലെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറയുന്നു.

ചോര്‍ന്നത് ഐസക്കിന്റെ ഓഫീസില്‍ നിന്ന്
ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നതെന്ന് വിഡി് സതീശന് ആരോപിച്ചു. പേഴ്സനല്‍ സ്റ്റാഫിന് കളിക്കാന്‍ കൊടുക്കേണ്ട കളിപ്പാട്ടമല്ല ഔദ്യോഗിക രേഖകളെന്നും സതീശന് പറഞ്ഞു. തെറ്റ് ചെയ്തത് ധനമന്ത്രിയാണെന്നും സതീശന് പറഞ്ഞു.

മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചു
ബജറ്റിന്റെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച സംഭവത്തില്‍ നിയമസഭ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഈ വിഷയത്തില്‍ ധനമന്ത്രി മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്കാന് വച്ച കുറിപ്പ്
ബജറ്റിന്റെ ചില രേഖകള്‍ ചോര്‍ന്നതില്‍ ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഐസക് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍വച്ച കുറിപ്പ് തന്നെയാണ് പുറത്തുപോയതെന്നും ഐസക് പറഞ്ഞു. സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐസക് അറിയിച്ചു. സംഭവം സഭയുടെ അവകാശ ലംഘനമായി കാണേണ്ടതില്ലെന്നു ഐസക് പറഞ്ഞു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications