Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഫര്‍ സോണ്‍: പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പറയാത്തത് സുപ്രിം കോടതിയില്‍ തിരിച്ചടിയാകും: വിഡി സതീശന്‍

കൊച്ചി: ബഫര്‍ സോണുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ഈ ഉത്തരവുമായി പോയാല്‍ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യം നടക്കില്ല. 31.10.19 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

സര്‍ക്കാരിന് പിടിവാശിയും അപകര്‍ഷതാബോധവുമാണ്. മന്ത്രിസഭ ഒരു തീരുമാനം എടുത്താല്‍ ആ തീരുമാനമാണ് നിലനില്‍ക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല നില പേഴ്‌സണലൈസ്ഡ്. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവില്‍ പറയണം . 2019 ലെ ഉത്തരവിന്റെ കൂടെയാണ് സര്‍ക്കാര്‍ ഇപ്പോഴും നില്‍ക്കുന്നത്. തെറ്റ് സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവില്‍ കൃത്യത വരുത്തിയില്ലെങ്കില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നെന്ന് വി ഡി സതീശന്‍ പറഞ്ഞു.

vd satheesan

ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയില്‍ പ്രതിപക്ഷം എതിര്‍ക്കും.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

കിഫ്ബി ബജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്ക് തന്നെ വരും. സര്‍ക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇ ഡി അന്വേഷിക്കുന്നതില്‍ വിയോജിപ്പുണ്ട്. അത് ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡിയുടെ അന്വേഷണ പരിധി. തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടീസിന് പ്രസക്തിയില്ല.

എ കെ ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടു പിന്നാലെ അത് കോണ്‍ഗ്രസുകാര്‍ ചെയ്തതാണെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞതും ഇടിവെട്ടിനേക്കാള്‍ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങി പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇ പി.ജയരാജന്റെയും പി കെ.ശ്രീമതിയുടേയും വാക്കുകള്‍ കലാപത്തിനുള്ള ആഹ്വാനമായിരുന്നു . അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. പരാമര്‍ശം പി കെ.ശ്രീമതി ടീച്ചറെ വേദനിപ്പിച്ചുവെങ്കില്‍ അത് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യും. സ്ത്രീ വിരുദ്ധ പരാമര്‍ശമോ വ്യക്തിപരമായ അധിഷേപമോ ഉണ്ടായാല്‍ അത് നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയുമെന്നത് കോണ്‍ഗ്രസിന്റെ നിലപാടാണ് .

റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കുഴി അടയ്ക്കണമെന്നും അപകടങ്ങള്‍ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തെളിവ് സഹിതം പറഞ്ഞിട്ടും റോഡില്‍ കുഴയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ല.

'തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്' എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളില്‍ നടക്കുന്നത്. ആവിഷ്‌കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമര്‍ശിച്ചാല്‍ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിനിമക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+