യന്ത്രത്തോക്കോടെ 24ഏമാന്മാര്‍ ബണ്ടിച്ചോറിന് കാവല്‍

ഒമ്പത് തവണ ജയില്‍ ചാടിയ ചരിത്രമുള്ള ബണ്ടിച്ചോറിന് കാവലായി പേരൂര്‍ക്കട മനാസികാരോഗ്യ കേന്ദ്രത്തില്‍ യന്ത്രത്തോക്കുകളുമായി 24 പൊലീസുകാരാണ് കാവലിരിക്കുന്നത്. ബണ്ടിച്ചോറിന്റെ ഒമ്പത് ജയല്‍ച്ചാട്ടത്തില്‍ അഞ്ചെണ്ണവും ആശുപത്രിയില്‍ നിന്നാണെന്നതാണ് ഈ സജ്ജീകരണത്തിന്റെ പ്രധാനകാരണം. ബണ്ടിച്ചോറിന്റെ മാനസികാരോഗ്യം മറ്റൊരു തന്ത്രമാണെന്നും അത് വിജയ്ക്കുകയാണെങ്കില്‍ നാണക്കേടാകുമെന്നും ജയില്‍ അധികൃതര്‍ മുന്നറിയിച്ച് നല്‍കിയിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് ഒരുതവണ ജയില്‍ച്ചാടാന്‍ ശ്രമിച്ചത് പൊളിഞ്ഞതോടെയാണ് കോടതിയില്‍ തനിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് ബണ്ടി ചോര്‍ തന്നെ ധരിപ്പിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയില്‍ച്ചാടാന്‍ ശ്രമിച്ചല്‍ വെടിവയ്ക്കും എന്ന മുന്നറിയിപ്പോടെയാണത്രെ ബണ്ടിച്ചോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഥവാ, ബണ്ടിച്ചോര്‍ ജയില്‍ച്ചാടുകയാണെങ്കില്‍ ജയില്‍ സൂപ്രണ്ടിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാവലിന് പോലീസിനെ നിയോഗിച്ച ഡിജിപി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications