കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി പിടിയില്‍: വര്‍ഷങ്ങള്‍ക്കൊടുവില്‍ എന്‍ ഐഎ പിടികൂടിയതിങ്ങനെ..
ദില്ലി: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്റെ ബസ് ബസ്സ് കത്തിച്ച കേസിലെ പ്രതി അനൂപിനെ പോലീസ് പിടികൂടി. ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അറസ്റ്റ് ചെയ്തത്. കളമശ്ശേരിയില്‍ വച്ചാണ് അനൂബും സംഘവും ബസ്സ് കത്തിച്ചത്.
അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം ഇയാളെ യുഎഇ സര്‍ക്കാര്‍ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. 2005 സെപ്തംബര്‍ ഒന്‍പതിന് രാത്രി ഒമ്പതരയോടെ എറാണാകുളത്തു നിന്ന് തമിഴ്‌നാടിലെ സേലത്തേക്കു പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോയി കത്തിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് കേസിലെ പ്രതിയായ അനൂപ് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബസ് കത്തിക്കല്‍ സംഭവം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. യുഎഇയുമായുള്ള കുറ്റവാളി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെ യു എഇ നാടുകടത്തിയത്.
ഇതേ സമയം ഇതുമായി ബന്ധപ്പെട്ട് മഅദനിയുടെ ഭാര്യ സൂഫിയ അടക്കമുള്ളവര്‍ പ്രതിയായിരുന്നു. ബസിനെ പിന്തുടര്‍ന്ന മൂന്നുപേരില്‍ ഒരാളാണ് അനൂബിനെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു. 2010 ല്‍ എന്‍ഐഎ കേസില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. ദില്ലിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും അനൂബിനെ കേരളത്തില്‍ എത്തികുക.


Click it and Unblock the Notifications