Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ചാര്‍ജ്ജ് എത്ര രൂപ കൂട്ടിയേക്കും ? കണ്‍ഫ്യൂഷന്‍ തുടരുന്നു: ഇന്നറിയാം; ഇടതുമുന്നണി യോഗം വൈകിട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. യാത്രാ നിരക്ക് വര്‍ധനയടക്കമുളള വിവിധ വിഷയങ്ങള്‍ പരിഗണിച്ച് ഇന്ന് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.

വൈകിട്ട് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. നിരക്ക് വർധന ഉണ്ടാകണമെന്ന് സ്വകാര്യ ബസ് ഉടമകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം. എന്നാൽ, ബസ് ഉടമകളുടെ സമരത്തിനൊടുവിൽ എത്ര രൂപവരെ ഉയർത്താൻ തീരുമാനിക്കും എന്നതും പ്രധാനമാണ്.

ബസ് ചാര്‍ജ് 10 രൂപയും, വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയും ആകുമെന്നാണ് സൂചന. അതേസമയം, മിനിമം ചാർജ്ജ് 12 രൂപ ആക്കണമെന്നാണ് ബസ് ഉടമകൾ വ്യക്തമാക്കുന്നത്.

1

ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ യാത്രയും പരിഗണനയിലുണ്ടെന്നാണ് വിവരം. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്ന ആവിശ്യങ്ങൾ. യാത്രാ നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിൻവലിച്ചത്.

2

എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ ശക്തമായ സമരവുമായി സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് പോയിരുന്നു. ബസ് ഉടമകൾ ഉന്നയിച്ച ആവിശ്യങ്ങളിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബസ് ഉടമകൾ സമരം നടത്തിയത്. എന്നാൽ, നിരക്ക് ഉയർത്താൻ തീരുമാനിച്ചെന്നും വരുന്ന ബുധനാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. നിരക്ക് വർധന വിഷയത്തിൽ സർക്കാർ തീരുമാനം എടുക്കാത്ത് സാഹചര്യത്തിൽ എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്ക് നടത്തിയിരുന്നത്.

3

യാത്ര നിരക്ക് ഉയർത്താതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നായിരുന്നു ബസുടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നത്. ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു പറ്റിച്ചെന്നും ബസുടമകളുടെ സംഘടന കുറ്റപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി. കോവിഡ് സാഹചര്യം കണക്കാക്കി വാഹന നികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് നടപ്പാക്കാത്തതിലും സ്വകാര്യ ബസ്സുടമകൾ എതിർപ്പ് അറിയിച്ചിരുന്നു.

4

മാർച്ച് 24 മുതലാണ് കേരളത്തിൽ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് തുടങ്ങിയത്. സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതി ആയിരുന്നു പണിമുടക്ക് നടത്തിയത്. അനിശ്ചിത കാലത്തേക്ക് ആയിരുന്നു പണിമുടക്ക്. എന്നാൽ, ഇക്കഴിഞ്ഞ ദിവസം സമരത്തിൽ നിന്നും സംഘടന പിൻമാറിയിരുന്നു. മുഴുവൻ ബസുടമകളും അണിനിരന്നാണ് അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. ഈ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നല്‍കിയിരുന്നു. തുടർന്നായിരുന്നു സമരവുമായി മുന്നോട്ട് പോയത്. സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച് ബസുടമകൾ രംഗത്ത് എത്തിയിരുന്നു. നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു പറ്റിച്ചു. ഒരു ചർച്ചക്ക് പോലും സർക്കാർ തയ്യാറാകുന്നില്ല.

5

ബസ് സമരം പരീക്ഷ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചു എന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ കെ എസ് ആർ ടി സി ബസിൽ സൗജന്യ യാത്ര വിദ്യാർഥികൾക്കായി അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചോദിച്ചിരുന്നു. അതേസമയം, സില്‍വര്‍ ലൈൻ പ്രതിഷേധങ്ങളും വിവാദങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. സി പി ഐ സ്വീകരിക്കുന്ന നിലപാട് ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിച്ചേക്കും. ഇതിന് പുറമെ പുതുക്കിയ മദ്യ നയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി രംഗത്ത് എത്തിയ എല്‍ജെഡിയുടെ നിലപാട് എന്നിവയും യോഗത്തില്‍ വിഷയമാകും.

Recommended Video

cmsvideo
    സമരം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഹോണടി കേട്ട് മുങ്ങിയ സമരക്കാരനെ കണ്ടോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+