കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിലും കുട്ടനാട്ടിലും മഴക്കെടുതി രൂക്ഷമാകുന്നു. കുട്ടനാട്ടില്‍ മട വീണ് മൂന്ന് പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ വരവ് കൂടിയതോടെ പ്രദേശത്തെ വീടുകളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചുവരികയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ധിച്ചിട്ടുണ്ട്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും ജലനിരപ്പ് ഉയരുന്നത് ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ ഏറ്റവും ദുരിതം അനുഭവിച്ച ജനങ്ങളാണ് കുട്ടനാട് നിവാസികള്‍. . മട വീണതോടെ കൃഷിഭൂമിയും വെള്ളത്തിനടിയിലായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് ആളുകളെ രക്ഷാ ബോട്ടുകളില്‍ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

ദുരന്ത പെയ്തിനിടയിലെ വ്യാജ പ്രചാരണം; യുവാവിനെ പോലീസ് പൂട്ടി!! നടപടി ഡിവൈഎഫ്ഐയുടെ പരാതിയില്‍ ദുരന്ത പെയ്തിനിടയിലെ വ്യാജ പ്രചാരണം; യുവാവിനെ പോലീസ് പൂട്ടി!! നടപടി ഡിവൈഎഫ്ഐയുടെ പരാതിയില്‍

ഇതിന് പുറമേ എസി റോഡില്‍ വെള്ളം കയറിയതോടെ ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കോട്ടയത്തുനിന്ന് ആലപ്പുഴ, കുമരകം, ചേര്‍ത്തല എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസാണ് നിര്‍ത്തിവെച്ചത്. ചെറിയ വാഹനങ്ങള്‍ ആലപ്പുഴ- ചങ്ങനാശ്ശേര് വഴി പോകരുതെന്നാണ് പോലീസ് നിര്‍ദേശം. എസി റോഡിലാണ് വെള്ളക്കെട്ടുണ്ടായത്. എസി കനാലില്‍ നിന്ന് കയറിയ വെള്ളമാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയിട്ടുള്ളത്.

ksrtc-02-14701

കോട്ടയം ജില്ലയില്‍ മഴയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കുകയാണ്. 10452 പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളക്കെട്ടുകള്‍ ഉയര്‍ന്നതോടെ ട്രാന്‍സ്ഫോമറുകളും മുന്‍കരുതലെന്നോണം ഓഫ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ മലപ്പുറത്ത് പെരിന്തല്‍മണ്ണ- കോഴിക്കോട്, മലപ്പുറം- മഞ്ചേരി, തിരൂര്‍ മലപ്പുറം, തിരുന്നാവായ- കുറ്റിപ്പുറം, പൊന്നാനി- ചമ്രവട്ടം, വളാഞ്ചേരി എന്നീ റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. കോഴിക്കോട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വീസും ഇതിനോടകം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കേരളത്തില്‍ മഴക്കെടുതി നാലാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ മരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് മാത്രം 16 പേരാണ് ഇതിനകം മരിച്ചത്. മലപ്പുറത്തെ കവളപ്പാറയില്‍ ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്തിയെങ്കിലും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അമ്പത് അടിയോളം മണ്ണ് നീക്കിയാല്‍ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ. പ്രതികൂല കാലാവസ്ഥയും തിരച്ചിലിനിടെ രണ്ട് തവണ ഉരുള്‍പൊട്ടിയതും നീക്കം ശ്രമകരമാക്കി. വയനാട്ടില്‍ ഏറ്റവുമധികം ജീവനെടുത്ത പുത്തുമലയില്‍ നിന്ന് പത്ത് മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തിട്ടുള്ളത്. കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി രക്ഷപ്രവര്‍ത്തനം നടത്തിവരികയാണ്. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

English summary
Bus service disrupted in Alappuzha- Changanchery route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X